ADVERTISEMENT

അഞ്ചാലുംമൂട് ∙ ജോലി തേടി വിദേശത്തു പോയെങ്കിലും രോഗബാധിതനായി മടങ്ങിയെത്തിയ യുവാവിനു വൃക്ക നൽകാൻ അമ്മയുണ്ടെങ്കിലും ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാവാതെ കുടുംബം വലയുന്നു. തൃക്കടവൂർ മതിലിൽ പിഡബ്ല്യുഡി പുതുവലിൽ ഏബ്രഹാംലിങ്കനാണ് (31) വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. അമ്മ സൂസമ്മാജോൺ മകനു വൃക്ക നൽകാൻ തയാറാവുകയും അതിനുള്ള പരിശോധനകളും പൂർത്തിയാക്കി.

 

പക്ഷേ ശസ്ത്രക്രിയയ്ക്കായി വേണ്ടി വരുന്ന പണം കണ്ടെത്താൻ കഴിയുന്നില്ല. കാർ വർക്‌ഷോപ്പിലെ ജോലിയായിരുന്നു വിദേശത്ത്. ഒരു വർഷം തികയും മുൻപ് അവിടെ വച്ചാണ് രോഗം അറിയുന്നത്. ഭാര്യയും ഒൻപതു മാസമായ മകളുമുണ്ട്. മത്സ്യത്തൊഴിലാളികളായ മാതാപിതാക്കൾക്കു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലും നാട്ടുകാരുടെ സഹായത്തിലുമാണ് ഇപ്പോൾ തുടർ ചികിത്സ നടക്കുന്നത്.

 

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ 3 തവണ വീതം ഡയാലിസിസിനു വിധേയനാകുന്നുണ്ട്. അമ്മ സൂസമ്മയുടെ പേരിൽ സെൻട്രൽ. ബാങ്കിന്റെ അഞ്ചാലുംമൂട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1904909749. ഐഎഫ്എസ്‌സി കോഡ് CBIN0280944. ഫോൺ: 9544683893.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com