ADVERTISEMENT

കീഴ്‌വായ്പ്പൂര് (പത്തനംതിട്ട) ∙ എത്ര പണക്കാരായാലും ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ഒരു രോഗി വീട്ടിലുണ്ടെങ്കിൽ വീട് പട്ടിണിയാകാൻ അധികനാളു വേണ്ടിവരില്ല. അപ്പോൾ പിന്നെ പാവപ്പെട്ടവർക്കാണ് ഇൗ ഗതിവരുന്നതെങ്കിലോ....തന്റെ ഗതിയെക്കുറിച്ച് ലില്ലി തോമസ് ഇത് പറയുമ്പോൾ മനസിലാകും. വീടിന്റെ മുന്നിൽ പട്ടിണി കാവലിരിക്കാൻ തുടങ്ങിയിട്ട് നാളെറെയായെന്ന്.

മല്ലപ്പള്ളി പഞ്ചായത്തിൽ തൈക്കൂട്ടത്തിൽ ലില്ലി തോമസ് സുമനസ്സുകളുടെ സഹായം തേടുന്നു. രണ്ട് വർഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സയിലാണ്. ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ്. അസുഖം വന്നതിനുശേഷം  ജോലി ചെയ്യാൾ സാധിക്കുന്നില്ല. നാല് പെൺമക്കളുണ്ട്. എല്ലാവരുടെയും വിവാഹം കഴിഞ്ഞു. ഇതോടെതന്നെ എല്ലാം വിറ്റുപെറുക്കിയാണ് കടം തീർത്തത്. 

അപ്പോഴാണ് ദുരന്തത്തിന്റെ വിളിയുമായി രോഗമെത്തുന്നത് ഇതുവരെ ചികിത്സയ്ക്ക് 5 ലക്ഷത്തോളം രൂപ ചെലവായി. ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്താൻ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പോകണം. പുറത്തുനിന്ന് വാഹനം വിളിച്ചാണ് ​ആശുപത്രിയിൽ പോകുന്നത്. അതിനും ചെലവേറെയാണ്. ഡോക്ടർമാർ വൃക്കമാറ്റി വയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. വൃക്ക മാറ്റിവയ്ക്കണമെങ്കിൽ 14 ലക്ഷത്തോളം രൂപ ചെലവാകും. 

ചികിത്സ നടത്തി കുടുംബം കടക്കെണിയിലായി. ബാങ്കിൽ നിന്നും ബന്ധുക്കളോടും കടം വാങ്ങിയാണ് ഇതുവരെ ചികിത്സ നടത്തിയത്. തുടർചികിത്സക്കുള്ള പണം തന്നു സഹായിക്കാൻ അപേക്ഷിക്കുകയാണ് ലില്ലിതോമസ്. 

ലില്ലി തോമസിന്റെ പേരിൽ കീഴ്‌വായ്പൂര് സ്റ്റേറ്റ് ബാങ്കിൽ ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • SBI Keezhvaipur
  • അക്കൗണ്ട് നമ്പർ: 67075555889
  • IFSC Code:SBIN0070388
  • ഫോൺ നമ്പർ: 9744740467(ലില്ലിതോമസ്), 9961096562 (ഷിബു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com