ADVERTISEMENT

കൊച്ചി∙ നിർധന കാൻസർ രോഗി ചികിൽസാ സഹായം തേടുന്നു. ഒാട്ടോറിക്ഷ ഡ്രൈവറായ വടുതല മദർ തെരേസ റോഡ് കപ്പിത്താൻ പറമ്പിൽ സജിയുടെ ഭാര്യ ലിസിയാണു മജ്ജയിൽ കാൻസർ ബാധിച്ചു എറണാകുളം കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിൽസയിലുളളത്. പത്തിലും എട്ടിലും പഠിക്കുന്ന രണ്ടു മക്കളാണു ഇവർക്കുളളത്. ലിസിയുടെ തയ്യൽ ജോലിയിൽ നിന്നുളള വരുമാനവും സജിയുടെ ഒാട്ടോറിക്ഷയിൽ നിന്നുളള വരുമാനവും കൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നത്. 

ഹൃദ്രോഗിയായ സജിയ്ക്കു മറ്റു ജോലികളൊന്നും ചെയ്യാൻ കഴിയില്ല. ഭാര്യയുടെ ചികിൽസയ്ക്കായി ഇതുവരെ നാലേ മുക്കാൽ ലക്ഷത്തോളം രൂപ ചെലവായി. തുടർ ചികിൽസയ്ക്കു പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. അയ്യപ്പൻകാവ് കനറാ ബാങ്കിൽ ലിസി സജി, സജി. കെ.എഫ് എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • അയ്യപ്പൻകാവ് കനറാ ബാങ്ക്, എറണാകുളം
  • അക്കൗണ് നമ്പർ: 0982108022564 
  • IFSC Code: CNRB0000982
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com