ആദ്യം മാറ്റിവച്ച വൃക്ക വീണ്ടും തകരാറിൽ; അഖിൽ സുമനസുകളുടെ സഹായം തേടുന്നു

Akhil
SHARE

ഏറ്റുമാനൂർ ∙ വൃക്ക സംബന്ധമായ അസുഖം ബാധിച്ച പേരൂർ ഇളംതുരുത്തിയിൽ അഖിൽ (29) സുമനസുകളുടെ സഹായം തേടുന്നു. എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന അഖിലിന്റെ വൃക്ക 10 വർഷം മുൻപ് മാറ്റിവച്ചിരുന്നു. അമൃത ആശുപത്രിയിൽ ഡോ. വി.എൻ. നാരായണൻ ഉണ്ണിയാണ് വൃക്ക മാറ്റിവയ്ക്കൽ നടത്തിയത്. ഇളംതുരുത്തിയിൽ ഗണേശൻ- പുഷ്പലത ദമ്പതികളുടെ മകനായ അഖിലിനു അച്ഛൻ ഗണേശന്റെ വൃക്കയാണ് നൽകിയത്. 10 ലക്ഷത്തോളം രൂപയാണ് ചിലവായത്. വീണ്ടും വൃക്കയുടെ പ്രവർത്തനം തകരാറിലായിരിക്കുകയാണ്. 

അഖിലിന്റെ ഭാര്യ വാണി തെള്ളകം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇവരുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ആഴ്ചയിൽ 3 ഡയാലിസിസ് വേണം. ഇനി 3 മാസത്തിനുള്ളിൽ വൃക്ക മാറ്റിവയ്ക്കൽ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തവണ മാതാവ് പുഷ്പലതയുടെ വൃക്കയാണ് നൽകുന്നത്. 20 ലക്ഷത്തോളം രൂപ വേണ്ടി വരും. കൂട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ സൗത്ത് ഇൻഡ്യൻ ബാങ്ക് തെള്ളകം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • സൗത്ത് ഇൻഡ്യൻ ബാങ്ക് തെള്ളകം ശാഖ
  • അക്കൗണ്ട് നമ്പർ : 0363053000061374
  •  IFSC Code : SIBL0000363
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA