ADVERTISEMENT

കോട്ടയം ∙ 4 വർഷമായി വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ പനമൂട്ടിൽ വീട്ടിൽ ജിലു മാത്യൂവിന്റെ ഭാര്യ മെറി ജിലു. മൂന്നു വർഷം മുമ്പ് പൂർണമായും പ്രവർ‌ത്തനം നിലച്ചതിനാൽ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതേത്തുടർന്ന് വൃക്ക മാറ്റിവച്ചു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ഭീമമായ തുക സമാഹരിക്കേണ്ടിവന്നു. കൂടാതെ മാസംതോറും 28,000 രൂപയോളം മരുന്നിനാകുന്നുണ്ട്. എല്ലാ മാസവും ആശുപത്രിയിൽ ചെക്കപ്പിനും ചെല്ലണം. ഇതിനിടെ ഒരു മകൾ ജനിച്ചു. അവൾ ഇപ്പോൾ 5–ാം ക്ലാസിൽ പഠിക്കുന്നു.

കിഡ്നിയെ ബാധിച്ച രോഗം ഒരുവിധം ഭേദപ്പെട്ടു വരുന്നതിനിടെയാണ് വിധി വീണ്ടും മെറിയെ കടന്നാക്രമിച്ചത്. ഇത്തവണ വില്ലനായി അവതരിച്ചത് സ്തനാർബുദമായിരുന്നു. ഉടൻതന്നെ ശസ്ത്രക്രിയ നടത്തിയാൽ അസുഖം ഭേദമാക്കാമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. കൊച്ചി അമൃതാ ആശുപത്രിയിൽ നവംബർ അവസാനവാരമാണ് ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി ഒന്നേ മുക്കാൽ രൂപയോളം ചെലവാകും. ആ പണം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലാണ് മെറിയും ഭർത്താവ് ജിലുവും.

പ്രായമായ അച്ഛനും അമ്മയും ഭർത്താവും മകളും അടങ്ങുന്ന സാധാരണ കുടുംബമാണ് മെറിയുടേത്. ഭർത്താവിന് സ്വാകാര്യ സ്ഥാപനത്തിലാണ് ജോലി. അദ്ദേഹത്തിന്റെ തുച്ഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്. കാരുണ്യമതികളുടെ സഹായം മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.

എസ്ബിഐ ചിങ്ങവനം ബ്രാഞ്ചിൽ ജിലു മാത്യുവിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • അക്കൗണ്ട് നമ്പർ– 20221057208. 
  • IFSC Code: SBIN0070128
  • ഫോൺ നമ്പർ– 9495446124
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com