ADVERTISEMENT

പാമ്പാടി ∙ വൃക്ക മാറ്റിവയ്ക്കാൻ കാരുണ്യമതികളുടെ സഹായം തേടി യുവാവ്. അരീപ്പറമ്പ് കിഴക്കേക്കര ബിന്ദുകുമാർ (47) ആണ് രോഗം മൂലം ദുരിതത്തിലായത്. നേരത്തെ വിദേശത്ത് ചെറിയ ജോലി നോക്കിയിരുന്ന ബിന്ദുകുമാറിന്റെ സമ്പാദ്യങ്ങളെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. അനുയോജ്യമായ വൃക്ക ലഭിച്ചെങ്കിലും കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നു ശസ്ത്രക്രിയ നടന്നില്ല.

ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി 15 ലക്ഷം രൂപ കണ്ടെത്തണം. കുടുംബം കടക്കെണിയിലായതോടെ കാരുണ്യമതികളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിന്ദുകുമാർ. ആഴ്ചതോറും മരുന്നിനും ഡയാലിസിസിനുമായി വൻതുക ചെലവാകുന്നു.

പ്രായമായ മാതാപിതാക്കളും ഭാര്യയും 2 കുട്ടികളുമടങ്ങുന്നതാണ് കുടുംബം. നാട്ടുകാരുടെ നേതൃത്വത്തിൽ ബിന്ദുകുമാർ ചികിത്സാ സഹായ നിധി രൂപീകരിച്ചു. കേരള ഗ്രാമീൺ ബാങ്കിന്റെ മണർകാട് ബ്രാഞ്ചിലെ അക്കൗണ്ടിൽ സഹായം അയച്ചു നൽകാം. അക്കൗണ്ട് നമ്പർ – 40592101032051. ഐഎഫ്എസ് കോഡ്– കെഎൽജിബി 0040592. ഫോൺ– 9495868212.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com