17 വർഷമായി വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ, കരുണതേടി കുടുംബം

img043
SHARE

പത്തനംതിട്ട∙സൗദി അറേബ്യയിൽ കരാർ കമ്പനിയിൽ ജോലിയിൽ കയറി ഏറെ നാളുകൾ പിന്നിടും മുൻപേ വിധി കൈപ്പാട്ടൂർ കിഴക്കേവിളയിൽ മാത്യു കെ. പീറ്ററിന്റെ (54) ജീവിതം എറിഞ്ഞുടച്ചു. ജോലിക്കു കരാർ കമ്പനിയുടെ വാഹനത്തിൽ പോകുന്നതിനിടെ വാഹനം മറിഞ്ഞ് മാത്യുവിന്റെ മാത്യു മരണസന്നനായി. സൗദിയിൽ ഒരു വർഷം ചികിത്സിച്ച് പരുക്കുകൾ ഭോദമാക്കിയെങ്കിലും നട്ടെല്ലു തകർന്നതുമൂലം അരയ്ക്കു താഴേയ്ക്ക് മാത്യുവിന് ചലനശേഷി നഷ്ടമായി.

ഇൻഷുറൻസ് പുതുക്കാതിരുന്നതിനാൽ സൗദിയിൽ നിന്ന് ചില്ലിക്കാശ് നഷ്ടപരിഹാരം കിട്ടിയുമില്ല. 2003ൽ വീൽ ചെയറിൽ നാട്ടിലെത്തുമ്പോൾ പ്രതീക്ഷ മുഴുവൻ തകർന്നിരുന്നു. പിന്നെയും ചികിത്സകൾ....കേട്ടറിഞ്ഞ ചികിത്സാ രീതികളെല്ലാം പരീക്ഷിച്ചു. ഡോക്ടർമാരും വൈദ്യന്മാരും
കയ്യൊഴിഞ്ഞു. 17 വർഷമായി വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ വീൽ ചെയറിലും കട്ടിലിലുമായി ജീവിതം തള്ളി നീക്കുന്നു.

അമ്മയ്ക്കുകിട്ടുന്ന തുച്ഛമായ പെൻഷനാണ് ജീവിതത്തിനും ചികിത്സയ്ക്കുമുള്ളത്. കൂടാതെ മാത്യുവിനു കിട്ടുന്ന വികലാംഗ പെൻഷനും. ഇതുകൊണ്ട് ഫാർമസിക്കു പഠിക്കുന്ന ഏക മകളുടെ ചെലവുകൾ വഹിക്കണം. അമ്മയും ഭാര്യയും മകളുമടങ്ങുന്ന കുടുംബം പുലരണം. ചികിത്സ നടത്തണം. നഷ്ടങ്ങളോർന്ന് വിങ്ങുകയാണ് ഈ കുടുംബം.ഫോൺ: 8547353421. ബാങ്ക് അക്കൗണ്ട് നമ്പർ: 506902010010516. UBI NO 550698

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA