ADVERTISEMENT

തൊടുപുഴ ∙  ബൈക്കപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന വിദ്യാർഥിയുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടുന്നു. ഉപ്പുകുന്ന് ഏറത്തടത്തിൽ മോഹനന്റെ മകൻ ജിഷ്ണു മോഹൻ (18) ആണ് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 9 നു കരിമണ്ണൂരിന് സമീപം മണ്ണാറത്തറയിൽ  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണു ജിഷ്ണുവിനു തലയ്ക്ക് ഗുരുതര പരുക്കേറ്റത്. ഇതിനോടകം 3 ശസ്ത്രക്രിയകൾ നടത്തി. 5 ലക്ഷത്തോളം രൂപ  ചെലവായതായി വീട്ടുകാർ പറഞ്ഞു.  നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. തുടർചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്.
      
 മോഹനൻ കൂലിപ്പണി ചെയ്താണു കുടുംബം പുലർത്തുന്നത്. മറ്റു വരുമാന മാർഗ്ഗങ്ങൾ ഒന്നുമില്ല.നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ഈ നിർധന കുടുംബത്തിന്റെ  പ്രതീക്ഷ. ചികിത്സയ്ക്കായി സുമനസ്സുകൾക്ക് ബാങ്ക് അക്കൗണ്ടിൽ സഹായം നിക്ഷേപിക്കാം. ജിഷണുവിന്റെ പിതാവ് ഇ.കെ. മോഹനന്റെ  പേരിൽ എസ്ബിഐ ഉടുമ്പന്നൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ : 33309035474, ഐഎഫ്എസ്‌സി കോഡ് : എസ്ബിഐഎൻ 0008681.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com