sections
MORE

തലയിലെ ‍ഞരമ്പ് പൊട്ടി ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു

help-for-akhil
SHARE

തൊടുപുഴ ∙ തലയിലെ ‍ഞരമ്പ് പൊട്ടി ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നിർധന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അറക്കുളം കടവുപുഴയിൽ‍ പരേതനായ അരവിന്ദന്റെ മകൻ അഖിൽ (26) ആണ് ചികിത്സയിൽ കഴിയുന്നത്.

ഇക്കഴിഞ്ഞ നാലിന് ആണ് പെയിന്റിങ് ജോലിക്കാരനായ അഖിൽ മുറ്റത്ത് ബോധരഹിതനായി വീണത്. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തുടർന്ന് തലയിൽ നാല് ശസ്ത്രക്രിയകൾ നടത്തി. ഇപ്പോൾ ബോധം വീണ്ടു കിട്ടിയെങ്കിലും വലതു കൈക്കും കാലിനും സ്വാധീനം ഇല്ലാത്ത അവസ്ഥയിലാണു ഇതുവരെ ‍അഞ്ചര ലക്ഷത്തോളം രൂപ ചെലവായി.

സുഹൃത്തുക്കളും നാട്ടുകാരും സഹായിച്ചാണ് ചികിത്സ നടത്തിയത്. ആശുപത്രിയിൽ ഇനി 1 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇനിയും തുടർ
ചികിത്സ നടത്തുന്നതിന് യാതൊരു മാർഗവും ഇല്ലാതെ ഇവർ വലയുകയാണ്. ഫോറസ്റ്റ് ഓഫിസിൽ സ്വീപ്പർ ആയി ജോലി നോക്കുന്ന അമ്മ രമണിയും അഖിലുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അഖിലിന്റെ സഹോദരി നീതു വിവാഹിതയാണ്.

അഖിൽ ആശുപത്രിയിൽ ആയതോടെ രമണിക്ക് ജോലിക്കു പോകാനും സാധിക്കുന്നില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം സുമനസ്സുകളിൽ നിന്നു ചികിത്സാ സഹായം തേടുകയാണ്. അമ്മ രമണിയുടെ പേരിൽ മൂലമറ്റം എസ്ബിഐയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ : 67182035211. ഐഎഫ്എസ് സി കോഡ്– എസ്ബിഐഎൻ 0070258. ഫോൺ: 94973 60721.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA