ADVERTISEMENT

പാലാ ∙ വര്‍ഷങ്ങളായി വിവിധ രോഗങ്ങള്‍ക്കിരയായ ഗൃഹനാഥന്‍ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. പുലിയന്നൂര്‍ കൊട്ടാരത്തില്‍ കെ.എസ്. വിജയനാണ് സാമ്പത്തിക പ്രതിസന്ധിമൂലം ‍ചികിത്സ നടത്താന്‍ ബുദ്ധിമുട്ടുന്നത്. 

4 വര്‍ഷം മുന്‍പാണ് വിജയന്‍ സുഷുമ്‌നാ നാഡിക്ക് തകരാര്‍ സംഭവിച്ചതുമൂലം തളര്‍ന്നു വീണത്. പിന്നീട് രക്തം കട്ടപിടിക്കുകയും ഹൃദയ സ്തംഭനമുണ്ടാകുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ പാന്‍ക്രിയാസുകള്‍ തകരാറിലാണ്. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഭക്ഷണം  കഴിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. വര്‍ഷങ്ങളായി ചികിത്സ നടത്തി പ്രതി സന്ധിയിലായ കുടുംബത്തിന് ശസ്ത്രകിയ നടത്താനുള്ള പണമില്ല. 

വൃദ്ധയായ അമ്മയും ഭാര്യയും 2 കുട്ടികളും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. ഭാര്യയുടെ ചെറിയ വരുമാനം കൊണ്ടാണ് വിജയന്റെ കുടുംബം കഴിയുന്നത്. 3 സെന്റ് സ്ഥലവും ചെറിയൊരു വീടുമാണ് വിജയന് സ്വന്തമായുള്ളത്. ചികിത്സയ്ക്കായി തുക ചിലവഴിക്കേണ്ടി വന്നതിനാല്‍ വന്‍ കടബാധ്യതയിലാണ് ഈ കുടുംബം. ശസ്ത്രക്രിയയ്ക്ക് 4ലക്ഷം രൂപയോളം വേണം. അക്കൗണ്ട് നമ്പര്‍ 67803437236, എസ്ബിഐ മുത്തോലി, ഐഎഫ്എസ്‌സി കോഡ് SBIN-0071186 ഫോണ്‍ 8086535943.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com