sections
MORE

അജിൻ ഇനിയും നടക്കും; നമ്മൾ വിരത്തുമ്പ് നീട്ടിയാൽ

ajin
അജിൻ
SHARE

തിരുവനന്തപുരം∙ വിദ്യാർഥിയായിരുന്ന അജിന്റെ (18)സ്വപ്നങ്ങളെ തകർത്തു കളഞ്ഞത് ഒരു വീഴ്ചയാണ്. കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട് വീട്ടിലെ ചെറിയ മുറിക്കുള്ളിലേക്ക് അജിൻ ഒതുങ്ങിക്കൂടാൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. ചെറുവാരക്കോണം സാമുവൽ എൽഎംഎസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്ന അജിന് കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പൊഴിയിലെ കല്ലിലേക്ക് തലയിടിച്ചു വീണ് കഴുത്തിന് താഴേക്ക് പൂർണമായും ചലനശേഷി നഷ്ടപ്പെട്ടു.

മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും മാസങ്ങളോളം നീണ്ട ചികിൽസയ്ക്കു ശേഷമാണ് അജിനെ വീട്ടിലേക്കു മാറ്റിയത്. കാലങ്ങളായുള്ള ഫിസിയോതെറപ്പിയുടെ ഫലമായി കൈകളിൽ അജിന് വേദന തിരിച്ചറിയാൻ കഴിയുന്നുണ്ട് എന്നത് മാത്രമാണ് കുടുംബത്തിന്റെ പ്രതീക്ഷ. മൽസ്യത്തൊഴിലാളിയാണ് പിതാവ് അഡോൽഫിൻ. അജിന്റെ കാര്യങ്ങൾ നോക്കേണ്ടതിനാൽ ഡോൾഫിന് മാസങ്ങളായി ജോലിക്ക് പോകാനാവുന്നില്ല.

അമ്മ സുനിക്കും ജോലിയില്ല.  മറ്റ് വരുമാന മാർഗങ്ങൾ ഒന്നുമില്ലാത്ത കുടുംബം അജിന് ഫിസിയോതെറപ്പി ചെയ്യാൻ ദിവസവും വേണ്ട 700 രൂപ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. കഴുത്തിന് താഴെ അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്കും 5 ലക്ഷത്തോളം ചിലവ് വരും. മറ്റ്
വഴികളില്ലാത്ത കുടുംബത്തിന് സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. അമ്മ സുനിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

അക്കൗണ്ട് ഹോൾഡർ :Suni S., അക്കൗണ്ട് നമ്പർ: 67387400681, ബാങ്ക്: എസ്ബിഐ  പൊഴിയൂർ, ഐഎഫ്എസ് കോഡ്: SBIN0070566. ഫോൺ: 9746900123 Powered by OTRS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA