ADVERTISEMENT

ആലപ്പുഴ ∙ കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സുമനസുകളുടെ സഹായം തേടുന്നു. വക്കീൽ ഗുമസ്തനായിരുന്ന മണ്ണഞ്ചേരി 22–ാം വാർഡ് മാണാപറമ്പ് വീട്ടിൽ ടി.എ.നാസർ (58) ആണ് ചികിത്സയിലുള്ളത്. നാസറിനു ബന്ധു കരൾ നൽകാൻ തയാറാണ്. പക്ഷേ, ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി  30 ലക്ഷം രൂപയെങ്കിലും  വേണ്ടിവരും. 

രോഗബാധിതനായതോടെ നാസറിനും ജോലിക്കു പോകാന്‍ കഴിയാതെ നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുന്നു. വീട്ടമ്മയായ ഭാര്യ താഹിറയും വിദ്യാർഥികളായ 3 മക്കളും ഉൾപ്പെട്ട കുടുംബത്തിനു മുന്നിൽ സഹായത്തിനു മറ്റു മാർഗങ്ങളില്ല. വീടിനുവേണ്ടി എടുത്ത  ബാങ്ക് വായ്പയുടെ ബാക്കി തുക തിരിച്ചടയ്ക്കാനുമുണ്ട്. 

താഹിറയുടെ പേരിൽ കലവൂരിലെ യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • യൂണിയൻ ബാങ്ക്, കലവൂർ ശാഖ
  • അക്കൗണ്ട് നമ്പർ– 570802010007501
  • IFSC Code: UBIN0557081
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com