ADVERTISEMENT

തിരുവനന്തപുരം ∙ ഈ പെരുമഴയിൽ തകർന്ന പോസ്റ്റുകൾ ശരിയാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെ പോസ്റ്റിൽ നിന്നു ഷോക്കേറ്റ് വീണു നട്ടെല്ലിനു ഗുരുതരമായി  പരിക്കേറ്റ ലൈൻമാന്റെ ചികിത്സയ്ക്ക് വകയില്ലാതെ കുടുംബാംഗങ്ങൾ നെട്ടോട്ടമോടുന്നു. കെഎസ്ഇബി കൊല്ലം തേവലക്കര സബ്ഡിവിഷനിലെ താൽകാലിക ജീവനക്കാരനായ ചവറ സൗത്ത് വടക്കുംഭാഗം അനൂപ് ഭവനിൽ ടി.പ്രകാശനാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

നിലത്തുവീണ ആഘാതത്തിൽ നട്ടെല്ല് നിരവധി പൊട്ടലുണ്ടായി. മെഡിക്കൽ കോളജ് ആശുത്രിയിലും ശ്രീചിത്രയിലും പ്രകാശന് ശസ്ത്രക്രിയ നടത്താനുള്ള സൗകര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് സ്വകാര്യആശുപത്രിയിലേക്കു മാറ്റിയത്. തുടർന്ന് ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും പ്രകാശന് ചലനശേഷി പൂർണമായി നഷ്ടപ്പെട്ടു. ആശുപത്രിയിൽ ബില്ലായ 5ലക്ഷം രൂപ അടയക്കാൻ വഴിയില്ലാതെ വലയുകയാണ് കുടുംബം. പ്രായമായ അമ്മയും  ഭാര്യ ശാലിനിയും പ്ലസ്ടു വിദ്യാർത്ഥിയായ അനൂപും ഏഴാംക്ലാസ്വി ദ്യാർത്ഥിനിയായ ആതിരയും ഉൾപ്പെടുന്നതാണ് പ്രകാശന്റെ കുടുംബം.

ഏക ആശ്രയമായ പ്രകാശൻ കിടപ്പിലായതോടെ ഇവരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. ചലനശേഷി നഷ്ടപ്പെട്ട പ്രകാശന് ദീർഘകാലം ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് വിധേയനാക്കാണമെന്നും മരുന്നുകൾക്ക് ഉൾപ്പെടെ പ്രതിമാസം 25000 രൂപ ചെലവുവരുമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ ചവറ സൗത്ത്
  • അക്കൗണ്ട് നമ്പർ :67260421923
  • IFSC CODE : SBIN0000283
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com