ADVERTISEMENT

കൊല്ലം ∙ ശാരീരിക അവസ്ഥ മൂലം ഡയാലിസിസ് പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായ വീട്ടമ്മ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പോർട്ട് കൊല്ലം, ശാലോം നഗർ – 119 വീട്ടിൽ ജോസഫിന്റെ ഭാര്യ ജസ്റ്റീനയാണ് (45) ചികിൽസാ സഹായം തേടുന്നത്. വൃക്ക രോഗം മൂലം കഴിഞ്ഞ മൂന്നു വർഷത്തോളമായി ഡയാലിസിസിനു വിധേയയാകുന്ന ജസ്റ്റീനയ്ക്ക് ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യണമെങ്കിൽ തന്നെ നാലായിരം രൂപയോളം വേണ്ടി വന്നിരുന്നു. 

മൽസ്യത്തൊഴിലാളിയായ ജോസഫിന് ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ ഡയാലിസിസ് നടത്തുമ്പോൾ രക്തത്തിന്റെ കൗണ്ട് കുറയുകയും തുടർന്നു കടുത്ത ശരീരവേദനയും പനിയും തുടർച്ചയായി ഉണ്ടാവുകയും ചെയ്യുന്നതോടെ വൃക്ക മാറ്റി വയ്ക്കാൻ നിർദേശിച്ചിരിക്കുകയാണു ഡോക്ടർ. ജസ്റ്റീനയുടെ സഹോദരൻ വൃക്ക ദാനം ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ട്. 

എങ്കിലും ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കും വേണ്ടി വരുന്ന 10 ലക്ഷത്തോളം രൂപയെപ്പറ്റി സ്വപ്നം കാണാൻ പോലും ജോസഫിനാകുന്നില്ല.  ജോസഫിനും – ജസ്റ്റീനയ്ക്കും രണ്ടു മക്കളുണ്ട്. ഇരുവരും വിദ്യാർഥികളുമാണ്. കുട്ടികളുടെ പഠനവും ഭാര്യയുടെ ചികിൽസയും എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നറിയാത്ത അവസ്ഥയിലാണു ജോസഫ്. സുമനസുകളുടെ കാരുണ്യത്തിലാണ് ഇവരുടെ പ്രതീക്ഷ. 

ചികിൽസാധന ശേഖരണത്തിനായി ജസ്റ്റീന ജോസഫിന്റെ പേരിൽ ദേന ബാങ്ക് കൊല്ലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ദേന ബാങ്ക് കൊല്ലം ശാഖ (Dena Bank, Kollam)
  • അക്കൗണ്ട് നമ്പർ : 0688100 25764
  • IFSC Code: BKDN0620688
  • ഫോൺ: 95678 40323
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com