മകന്റെ ചികിത്സയ്ക്കായി കിടപ്പാടം വിൽക്കാൻ ഒരുങ്ങി ഈ കുടുംബം

Arjun
SHARE

കുമരകം ∙ മകന്റെ ചികിത്സയ്ക്കായി ആകെയുള്ള രണ്ടര സെന്റ് സ്ഥലവും വീടും വിൽക്കാനൊരുങ്ങുകയാണു തിരുവാർപ്പിലെ ഈ കുടുംബം. ചാത്തൻകോട് ബൈജുമോന്റെ മൂത്തമകൻ അർജുന്റെ (18) ചികിത്സയ്ക്കായാണു കിടപ്പാടം വിൽക്കുന്നത്. വീടും പുരയിടവും വിൽക്കുന്നതായി കാണിച്ചു വീടിനു മുന്നിൽ ബോർഡ് സ്ഥാപിച്ച ശേഷം കുടുംബം 2 മാസം ബന്ധുവീട്ടില്‍ താമസിച്ചു. വാങ്ങാൻ ആരും തയാറാകാതെ വന്നതോടെ അർജുന്റെ ചികിത്സ മുടങ്ങി. ബാങ്കിൽ നിന്നു വായ്പ എടുത്താണ് ആദ്യം ചികിത്സ നടത്തിയത്. വായ്പ തിരിച്ചടയ്ക്കണമെന്നു കാണിച്ചു ബാങ്ക് നോട്ടിസ് നൽകിയതോടെ ഈ കുടുംബം ആകെ വിഷമത്തിലായി. കൂലിവേലയ്ക്കു പോകുന്ന ബൈജുവിന്റെ തുച്ഛമായ വരുമാനം ഉപജീവനത്തിനു പോലും തികയുന്നില്ല. മകന്റെ രോഗം മൂലം അമ്മ പ്രീതയ്ക്കു ജോലിക്കു പോകാനാകുന്നില്ല.

2016–ൽ എസ്എസ്എൽസിക്കു പഠിക്കുന്ന സമയത്തു നടത്തിയ യാത്രയ്ക്കിടയിൽ അർജുനു ബോധക്ഷയമുണ്ടായതോടെ കിടപ്പിലായി. വീട്ടുകാർ എടുത്തു കൊണ്ടുപോയാണ് എസ്എസ്എൽസി പരീക്ഷ എഴുതിച്ചത്. പരീക്ഷ ജയിച്ചെങ്കിലും രോഗം മൂർച്ഛിച്ചതോടെ തുടർ പഠനം കഴി‍ഞ്ഞില്ല. 3 വർഷമായി കിടപ്പാണ് അർജുൻ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ല. രോഗം കണ്ടെത്താൻ ഡോക്ടർമാർക്കു കഴിഞ്ഞിട്ടില്ല. വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സ നടത്തുന്നതിനു ലക്ഷങ്ങൾ വേണം. അർജുന്റെ സഹോദരൻ ആദിത്യൻ ആറാം ക്ലാസിൽ പഠിക്കുന്നു. ഫോൺ നമ്പർ: +919188823516.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • Preethamol
  • Account Number: 67344989482
  • IFSC Code: SBIN0070223
  • State Bank of India, Thriuvarpu
  • Kottayam - 686020
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA