സുഷ്മന നാഡിക്കു തകരാർ; കിടപ്പിലായ ഗൃഹനാഥൻ കരുണ തേടുന്നു

kottayam news
വിജയൻ
SHARE

പാലാ ∙ വർഷങ്ങളായി കിടപ്പിലായ ഗൃഹനാഥൻ ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. പുലിയന്നൂർ കൊട്ടാരത്തിൽ കെ.എസ്. വിജയനാണ് സാമ്പത്തിക പ്രതിസന്ധിമൂലം ‍ചികിത്സ നടത്താൻ ബുദ്ധിമുട്ടുന്നത്. 4 വർഷം മുൻപ് വിജയന്റെ സുഷ്മന നാഡിക്കു തകരാർ സംഭവിച്ചതോടെ തളർന്നു വീണു. പിന്നീട് രക്തം കട്ട പിടിക്കുകയും ഹൃദയ സ്തംഭനമുണ്ടാകുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ നടത്തിയിരുന്നത്.

ഇപ്പോൾ പാൻക്രിയാസ് തകരാറിലാണ്. ഉടൻ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുന്നു. വർഷങ്ങളായി ചികിത്സ നടത്തി  പ്രതിസന്ധിയിലായ കുടുംബത്തിന് ശസ്ത്രകിയയ്ക്കുള്ള പണം കണ്ടെത്താനാവുന്നില്ല. അമ്മയും ഭാര്യയും 2 കുട്ടികളും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. ഭാര്യയുടെ ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.

3 സെന്റ് സ്ഥലവും ചെറിയൊരു വീടുമാണ്  സ്വന്തമായുള്ളത്. ചികിത്സയ്ക്കായി വൻ തുകചെലവഴിക്കേണ്ടി വന്നതിനാൽ കടക്കെണിയിലായി ശസ്ത്രക്രിയയ്ക്ക് 4ലക്ഷം രൂപ വേണം. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ മുത്തോലി
  • അക്കൗണ്ട് നമ്പർ 67803437236, 
  • IFSC Code: SBIN0071186
  • ഫോൺ 8086535943.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA