ADVERTISEMENT

കോട്ടയം ∙ തെങ്ങിൽ നിന്നു വീണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ കിടപ്പുരോഗിയായി തുടരുന്ന ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പേരൂർ വില്ലേജിൽ കാവുംപാടം കോളനിയിൽ അരങ്ങത്തുമാലിയിൽ രമേശ് (34) ചികിത്സാ സഹായം തേടുന്നു. 2009 ഡിസംബർ 13ന് ജോലിക്കിടയിൽ തെങ്ങിൽ ‍നിന്ന് വീണതിനെ തുടർന്ന് സുഷുമ്ന നാഡിക്ക് ക്ഷതം ഏൽക്കുകയും കാലിന്റെ അസ്ഥികൾ ഒടിയുകയും ചെയ്തു. പിന്നീട് രണ്ടു വർഷത്തോളം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 

തുടർന്ന് യാതൊരു കുറവുമില്ലാത്ത വന്നതോടെ തൊടുപുഴ ചാഴികാട് ആശുപത്രിയിൽ ചികിത്സിച്ചു. ഇപ്പോൾ തൊടുപുഴ ഹോളി ഫാമിലി ആശുപത്രിയിൽ ഡോ. ഒ.ടി. ജോർജിന്റെ ചികിത്സയിലാണ്. ഇതിനിടയിൽ പിതാവ് ഏഴു വർഷം മുൻപ് മരിച്ചു ചേട്ടനും അമ്മയും അടങ്ങുന്നതാണ് കുടുംബം. ചികിത്സയ്ക്കായി ഇതുവരെ 6 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. മരുന്നിന് മാത്രം ഒരു മാസം 4000 രൂപ ചെലവാകും. ചേട്ടൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് മരുന്നും നിത്യചെലവുകളും കഴിഞ്ഞു പോകുന്നത്. തുടർ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ജി. രമേഷ്
  • എസ്ബിഐ പേരൂർ ശാഖ
  • അക്കൗണ്ട് നമ്പർ – 67315473054
  • IFSC Code: SBIN0070431
  • ഫോൺ– 9745114052.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com