ADVERTISEMENT

കോട്ടയം ∙ പരീക്ഷയിൽ മാർക്കു കുറഞ്ഞതിനു ചീത്ത പറഞ്ഞപ്പോഴാണു ചിങ്ങവനം സ്വദേശി വിജി യേശുദാസ് മകൻ കാഴ്ച സംബന്ധിച്ച് പ്രശ്നം നേരിടുന്നത് അറിഞ്ഞത്. ‘എനിക്ക് ഇടയ്ക്കു കണ്ണു മങ്ങി പോവുന്നുണ്ട്. എപ്പോഴും ചൊറിച്ചിലാണ് അമ്മേ’ എന്നു 7–ാം ക്ലാസ്സിൽ പഠിക്കുന്ന ജോസഫ് സേവ്യർ അമ്മയോട് പറഞ്ഞതിനെ തുടർന്നു പിറ്റേന്ന് തന്നെ ജനറൽ ആശുപത്രിയിൽ ഇവർ ചികിൽസ തേടി. 

തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിൽസിച്ചു. ചൊറിച്ചിൽ കുറഞ്ഞതോടെ പ്രശ്നം മാറിയെന്നു കരുതി ഇരുവരും മടങ്ങി. എന്നാൽ, പിന്നീടും ജോസഫിന്റെ വലതു കണ്ണിന്റെ കാഴ്ച കുറഞ്ഞു വന്നു. ഇപ്പോൾ ചിങ്ങവനം എൻഎസ്എസ് എച്ച്എസ്എസിൽ 9–ാം ക്ലാസ് വിദ്യാർഥിയായ ജോസഫിനു ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ഇനി കാഴ്ച തിരികെ ലഭിക്കൂ. 

ഭർത്താവ് വിനോദ് രാഘവൻ 11 വർഷം മുൻപ് മരിച്ചതിനാൽ വിജി വീട്ടുജോലി ചെയ്താണു കുടുംബത്തെ നോക്കിയിരുന്നു. പ്രായമായ അമ്മയെ സംരക്ഷിക്കുന്നതും വിജിയാണ്. തിരുവല്ലയിലെ ആശുപത്രിയിൽ ഒക്ടോബർ 12നു ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ശസ്ത്രക്രിയ നടത്താൻ ആവശ്യമായ 50,000 ഇല്ലാത്തതിനാൽ നേട്ടോട്ടത്തിലാണ് ഈ അമ്മ. സുമനസ്സുകളുടെ സഹായം ലഭിച്ചാൽ മകനു കാഴ്ച തിരികെ ലഭിക്കുമെന്നാണു ചാമക്കാട്ടുമറ്റത്തെ ഗൃഹനാഥയുടെ പ്രതീക്ഷ.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ബാങ്ക്: എസ്ബിഐ ചിങ്ങവനം ശാഖ
  • അക്കൗണ്ട് ഹോൾഡർ: ജോസഫ് സേവ്യർ, അമ്മ വിജി യേശുദാസ്
  • അക്കൗണ്ട് നമ്പർ: 67290456789
  • IFSC Code: SBIN0070128

വിലാസം

  • വിജി യേശുദാസ്
  • ചാമക്കാട്ടുമറ്റം
  • പോളച്ചിറ 
  • ചിങ്ങവനം പിഒ
  • ഫോൺ: 9605573040

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com