ഓപ്പറേഷൻ താമസിച്ചാൽ അപകടാവസ്ഥ കൂടും; ഓമന സുമനസ്സുകളുടെ സഹായം തേടുന്നു

Omana1
SHARE

പാല∙ പതിനെട്ടു വർഷമായി വിവിധ രോഗങ്ങളാൽ ചികിത്സയിൽ കഴിയുന്ന മുരിങ്ങയിൽ ജോസിന്റെ ഭാര്യ ഓമനയ്ക്കായി നാടൊരുമിക്കുന്നു. അസ്ഥിരോഗം, സന്ധിവാതം, രക്തക്കുറവ് തുടങ്ങിയ രോഗങ്ങളാൽ വലയുകയാണ് ഓമന. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗത്തിനു ശമനമില്ല. തുടർന്ന് അമൃതയിൽ ചികിത്സ തേടുകയും മൂന്നു ഓപ്പറേഷനുകൾ നടത്തുകയും ചെയ്തു. ഇപ്പോൾ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കാലിന്റെ അസ്ഥിയിലെ പഴുപ്പുമൂലം കാൽമുട്ടിനു താഴെ ഞരമ്പുകൾ ദ്രവിച്ചിരിക്കുകയാണ്. ഇത് ഓപ്പറേഷൻ നടത്തി എടുത്തു കളയണം. അഞ്ചു ലക്ഷത്തോളം രൂപ ഇതിന് ആവശ്യമാണ്. അടിയന്തരമായി രണ്ടു ഓപ്പറേഷനുകളാണ് ഇപ്പോൾ വേണ്ടത്. ഓപ്പറേഷൻ താമസിക്കുന്തോറും അപകടാവസ്ഥ കൂടും.

കഴിഞ്ഞ പതിനെട്ടുവർഷത്തെ ചികിത്സമൂലം കുടുംബം കനത്ത സാമ്പത്തിക ബാധ്യതയിലാണ്. പത്തുദിവസത്തെ മരുന്നിനു 4,000 രൂപ വേണം. സ്വന്തമായി സ്ഥലമോ വീടോ ഇല്ല. വാട‌ക വീട്ടിലാണ് താമസം. മറ്റു വരുമാനമില്ലാത്തതിനാൽ ജോസും കുടുംബവും സുമനസ്സുകളുടെ സഹായം തേടുകയാണ്. ഉള്ളനാട് പള്ളി വികാരി ഫാ. ജോസ് കോട്ടയിൽ രക്ഷാധികാരിയായി 7 അംഗ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എം.ജെ.ജോസ്
  • അക്കൗണ്ട് നമ്പർ : 11060100074757
  • IFSC: FDRL0001106
  • ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി ശാഖ
  • ഫോൺ: 9605960881

∙∙∙∙∙∙∙∙∙∙

വിലാസം

  • ഓമന ജോസ്
  • മുരിങ്ങയിൽ വീട് 
  • പ്രവിത്താനം പിഒ 
  • കോട്ടയം –686651
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA