ADVERTISEMENT

ജോലി നേടി പിതാവിനെ സഹായിക്കണമെന്നും കുടുംബത്തിനു താങ്ങും തണലുമാകണമെന്നുമായിരുന്നു ഇരുപത്തിനാലുകാരനായ ജെബിന്റെ ആഗ്രഹം, പക്ഷേ എല്ലാത്തിനും തടസ്സമായി മാറുകയാണ് അസുഖം, അതിനോടൊപ്പം ചികിത്സക്കായുള്ള വൻതുക കുടുംബത്തിനു ബാധ്യതയാകുന്ന അവസ്ഥയും. നട്ടംതിരിയുകയാണീ ചെറിയ കുടുംബം. നടുവേദനയാരുന്നു ജെബിനു തുടക്കം , പക്ഷേ വേദന അസഹ്യമായപ്പോൾ ചികിത്സ തേടി.നട്ടെല്ലിലെ  കശേരു ദ്രവിച്ചു പോയെന്നാണ് പരിശോധനയ്ക്കുശേഷം ഡോക്ടർമാർ അറിയിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽനിന്നു രാജഗിരി മെഡിക്കൽ കോളജിലേക്കും റഫർ ചെയ്കതു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ശസ്ത്രക്രിയ നടത്തി. മരുന്നും ചികിത്സയുമുൾപ്പടെ ലക്ഷങ്ങൾ ചിലവായി.ബികോം പഠനം പ്രൈവറ്റായെങ്കിലും പൂർത്തിയാക്കി പ്രതീക്ഷകൾ വിടർന്നു തുടങ്ങിയപ്പോൾ വീണ്ടും വേദന തുടങ്ങി.പരിശോധനകൾക്കു ശേഷം വീണ്ടുമൊരു ശസ്ത്രക്രിയ വേണമെന്നു പറഞ്ഞിരിക്കുകയാണ് വിദഗ്ദർ.

ഇനിയും ലക്ഷങ്ങൾ വേണം. ഒപ്പം റേഡിയേഷൻ പോലെയുള്ള ചികിത്സകളും വേണ്ടതുണ്ട്.  ഹോട്ടലിലെ സാധാരണജോലിക്കാരനാണ് പിതാവായ ജോസ്കുട്ടി. വീണ്ടും മകൻ സാധാരണ ജീവിതത്തിലേക്കു മടങ്ങണമെങ്കിൽ സുമനസുകളുടെ സഹായം ആവശ്യമുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ–0498053000007020

South indian Bank
SIBL0000498
Nagambadom Branch

ജോസ്കുടി എ കെ
അരീക്കാട്ടിൽ ഹൗസ്
വില്ലൂന്നി പി ഒ
അർപൂക്കര
കോട്ടയം
9847221841

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com