ഡിസ്‌ലിപിഡീമിയ ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

renadeep
SHARE

വൈക്കം ∙ തലയോലപ്പറമ്പ് പുത്തൻവീട്ടിൽ എസ്.കെ.രണദീപ് (40) ഡിസ്‌ലിപിഡീമിയ എന്ന രോഗത്താൽ വലയുകയാണ്. മദ്യപാനം മൂലമല്ലാത്ത ലിവർ സിറോസിസ് രോഗത്തിനൊപ്പം കരളിന്റെ ചുറ്റും ചെമ്പിന്റെ അംശം കൂടുന്ന രോഗത്തിനു പരിഹാരം കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ്. 

3 വർഷമായി നിരവധി ആശുപത്രികളിൽ ചികിത്സ നടത്തി 8 ലക്ഷം രൂപയോളം കടബാധ്യതയായി. ഒപ്പം കിടപ്പാടം ജപ്തി ചെയ്യുന്ന അവസ്ഥയുമെത്തി. എൽഎൽബി പഠനശേഷം വക്കീലായി ജോലി നോക്കിയിരുന്ന രണദീപിന് ജോലിക്കു പോകാൻ കഴിയാതെ വന്നതോടെ പഞ്ചായത്ത് അംഗമായ ഭാര്യയുടെ വരുമാനത്തിൽ മാത്രമാണ് നാലംഗ കുടുംബം കഴിയുന്നത്. 7–ാം ക്ലാസ് വിദ്യാർഥിയായ മകളും എൽപി സ്കൂൾ വിദ്യാർഥിയായ മകനും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് രണദീപ്. 

രക്തഗ്രൂപ്പ് ഒ–നെഗറ്റീവ് ആയതിനാൽ കരൾ മാറ്റിവയ്ക്കാനുള്ള ദാതാവിനെ കിട്ടിയിരുന്നില്ല. ഇപ്പോൾ സുഹൃത്ത് കരൾ നൽകാൻ തയാറാണ്. ശസ്ത്രക്രിയയുടെ ചിലവായ 25 ലക്ഷം രൂപയും ശസ്ത്രക്രിയയ്ക്കു മുന്നോടിയായ ചികിത്സയ്ക്ക്  ഉള്ള തുകയും ഉൾപ്പെടെ 30 ലക്ഷം രൂപയാണ് ആവശ്യം. കുടുംബത്തിന്റെ ആശ്രയമായ രണദീപ് സുമനസ്സുകളുടെ സഹായം തേടുകയാണ്. 

രണദീപിന്റെ പേരിൽ തലയോലപ്പറമ്പ് സിൻഡിക്കേറ്റ് ബാങ്ക് ശാഖയിലുള്ള അക്കൗണ്ട് : 43562200022053. ഐഎഫ്എസ് കോഡ് : SYNB0004356. ഫോൺ: 7591911782

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA