ADVERTISEMENT

തൊടുപുഴ ∙ മേലുകാവ് കാരിമാക്കൽ ജോസഫ് ജേക്കബ് (57) രണ്ടുകാലിൽ എഴുന്നേറ്റുനിൽക്കാൻ ഉദാരമതികളുടെ സഹായം തേടുകയാണ്. പ്രമേഹം കൂടി എക്സിമ എന്ന രോഗം ബാധിച്ച ജോസഫിന്റെ കാലുകൾ വൃണമായി മാറി. നടക്കാൻ പോലും വയ്യ. ഞരമ്പുകളിൽ രക്തയോട്ടവും കുറവാണ്. 

വൃണത്തിൽനിന്ന് പഴുപ്പ് ഒഴുകിക്കൊണ്ടിരിക്കുന്ന ജോസഫിനെ പരിചരിക്കാൻ പ്രായമായ മാതാവ് മാത്രമാണ് ഉള്ളത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഇപ്പോൾ തൊടുപുഴ കുമാരമംഗത്ത് ഒറ്റമുറി വീട്ടിൽ വാടകയ്ക്കാണ് താമസം.  തുടർ ചികിത്സയ്ക്കായി 15 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബന്ധുവിന്റെ സഹായത്തിലാണ് ഇതുവരെ ചികിത്സ നടത്തിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ ചികിത്സ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുമാരമംഗലം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിലെത്തി മുറിവുകൾവച്ചു കെട്ടുന്നതാണ് ഏക ആശ്വാസം. 

നിർമാണ കരാറുകാരനായിരുന്ന ജോസഫിന് 10 വർഷം മുൻപാണ് അസുഖം ബാധിച്ചത്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലുമായി. കുമാരമംഗലം പഞ്ചായത്ത് 13ാം വാർഡ് അംഗം ഒ.പി.സിനുവിന്റെ അധ്യക്ഷതയിൽ ചികിത്സാ സഹായസമിതി രൂപീകരിച്ചു. ഉദാരമനസ്കർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജോസഫ്. 

കുമാരപുരം യൂണിയൻ ബാങ്കിൽ ജോസഫിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 445402010013641 ഐഎഫ്എസ്‌സി കോഡ് UBINO544540.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com