ADVERTISEMENT

തൊടുപുഴ ∙ രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് ഉദാരമതികളുടെ   സഹായം തേടുന്നു. പുറപ്പുഴ മാവടിയിൽ അനിൽ (32) ആണ് കഴിഞ്ഞ 8 മാസമായി ചികിത്സയിൽ കഴിയുന്നത്. അനിലിന്റെ ഇതുവരെ ഉള്ള ചികിത്സയുടെ ചെലവ് നടത്തിയത്  നാട്ടുകാരും സുഹൃത്തുക്കളും  സഹായിച്ച് ആണ്. 

തുടർ ചികിത്സകൾക്കും നിത്യ ചെലവിനു ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കുന്നതിന് വാർഡ് മെംബർ ബിന്ദു ബെന്നിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അലുമിനിയം ഫേബ്രിക്കേൻ ജോലിക്കാരനായ അനിൽ അമ്മ കൃഷ്ണ കുമാരിക്ക്‌ ഒപ്പം വാടക വീട്ടിൽ ആണ്‌ കഴിയുന്നത്. മറ്റാരും സഹായത്തിന്‌ ഇല്ലാത്ത ഇവർ ഉദാരമതികളൽ നിന്നു സഹായ തേടുകയാണ്.  

 വഴിത്തല ഫെഡറൽ ബാങ്ക് ശാഖയിൽ അനിലിന്റെ മാതാവായ കൃഷ്ണ കുമാരിയുടെയും കൺവീനർ ബിന്ദു ബെന്നിയുടെയും പേരിൽ അക്കൗണ്ട് തുടങ്ങി.

അക്കൗണ്ട് നമ്പർ – 10550100122938, ഐഎഫ്എസ് സി കോഡ്–എഫ്ഡിആർഎൽ 0001055.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com