ADVERTISEMENT

ഏറ്റുമാനൂർ ∙ അവിചാരിതമായുണ്ടായ വീഴ്ചയെത്തുടർന്ന് തളർന്നു 9 വർഷമായി ദുരിതക്കിടക്കയിലാണ് പേരൂർ വടക്കേപുളിന്താനം വീട്ടിൽ കെ. ജയരാജ്(47). മക്കളെയും ഭാര്യയേയും നന്നായി നോക്കണമെന്നും വീടിന്റെ നിർമാണം പൂർത്തിയാക്കണമെന്നുമുള്ള ആഗ്രഹം പോലും പൂർത്തിയാക്കാനാകാതെ കണ്ണീരൊഴുക്കുകയാണ് ഇപ്പോൾ  ജയരാജും കുടുംബവും. 

മരത്തിൽ നിന്നു വീണു നട്ടെല്ലിനും കഴുത്തിനും ഗുരുതര പുരുക്ക് കിടപ്പിലായ ജയരാജ് ഇതുവരെ കട്ടിലിൽ നിന്നു എലുന്നേൽക്കാൻ ഇതുവരെ  സാധിച്ചട്ടില്ല. മലമൂത്ര വിസർജനം നടക്കുന്നതുപോലും അറിയാൻ സാധിക്കാത്തതിനാൽ ഭാര്യയ്ക്കും ജോലിക്കു പോകുവാൻ സാധിക്കാത്ത അവസ്ഥയാണ്. സാമ്പത്തിക ബുദ്ധിമുട്ടിൽ മരുന്നുകൾ പോലും വാങ്ങാൻ സാധിക്കാതെ ദുരിതത്തിലായി ജയരാജും കുടുംബവും.  

കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തിയും ശുചിമുറിയും ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലായി. ജയരാജിനും കുടുംബത്തിനു ദുരിതക്കയത്തിൽ നിന്നു കരകയറാൻ സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ. ചികിത്സാ ധനശേഖരണത്തിനായി ഏറ്റുമാനൂർ എസ്ബിഐ ബാങ്കിൽ കെ. ജയരാജ് എന്ന പേരിൽ അകൗണ്ട് ആരംഭിച്ചട്ടുണ്ട്.

ബാങ്ക് അകൗണ്ട് വിവരങ്ങൾ

∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റുമാനൂർ ശാഖ

∙ അകൗണ്ട് നമ്പർ  : 20236791062

∙ IFSC Code : SBIN0010113

∙ ഫോൺ് : 9656849035

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com