ADVERTISEMENT

ചെറുതോണി ∙ അപൂർവ രോഗം ഇരുൾ വീഴ്ത്തിയ ജീവിതത്തിൽ നിന്നും പ്രത്യാശയിലേക്ക് ഒരു ചുവടു വയ്ക്കാൻ നിർധന കുടുംബത്തിൽപെട്ട യുവാവ് കരുണ തേടുന്നു. വാഴത്തോപ്പ് മുളകുവള്ളി സ്വദേശി പടിഞ്ഞാറ്റുമാലിൽ ഷൈജു ചന്ദ്രൻ(38)നാണ് മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്. 

മേസ്തിരി ജോലിക്കാരനായ ഷൈജുവിനെ രണ്ട് വർഷം മുൻപാണ് മൾട്ടിപ്പിൾ മെലോമ എന്ന അപൂർവ രോഗം കീഴടക്കിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു ആദ്യം ചികിത്സ. രോഗം വഷളായതോടെ കഴിഞ്ഞ ഒരു വർഷമായി വിദഗ്ധ ഡോക്ടർമാരുടെ നിർദേശ പ്രകാരം ചികിത്സ തിരുവനന്തപുരം ആർസിസിയിലേക്ക് മാറി. മജ്ജ മാറ്റി വച്ചാൽ രോഗം പൂർണമായും സുഖപ്പെടുത്താം എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇതിനായി പത്ത് ലക്ഷത്തോളം രൂപ വേണ്ടി വരും. 

അഞ്ച് സെന്റ് സ്ഥലത്ത് വയോധികയായ അമ്മയുടെ സംരക്ഷണയിലാണ് അവിവാഹിതനായ ഷൈജുവിന്റെ ജീവിതം. ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണവും പൂർത്തിയായിട്ടില്ല. ഷൈജുവിന്റെ ചികിത്സ ചെലവിന് പണം കണ്ടെത്തുന്നതിനായി നാട്ടുകാരുടെ സഹായത്താൽ മുളകുവള്ളി പള്ളി വികാരി ഫാ.ജോസഫ് വെളിഞ്ഞാലിൽ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വട്ടപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചു. 

ഇപ്പോൾ ഒന്നേകാൽ ലക്ഷത്തോളം രൂപ കൂട്ടായ്മ സ്വരൂപിച്ചു. ബാക്കി പണം കണ്ടെത്താൻ കരിമ്പൻ ഫെഡറൽ ബാങ്ക് ശാഖയിൽ പഞ്ചായത്ത് പ്രസിഡന്റ് അംഗമായി ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • Federal Bank, Karimpan branch
  • അക്കൗണ്ട് നമ്പർ 13300100134815 
  • IFSC Code: FDRL0001330
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com