ADVERTISEMENT

കോട്ടയം ∙ മാരക രോഗവുമായി ഇടിഞ്ഞുവീഴാറായ വീട്ടിൽ സുമനസുകളുടെ സഹായം കാത്തു കഴിയുകയാണ് കോട്ടയം കുമ്മനം സ്വദേശിയായ പി.ആർ.ചന്ദ്രശേഖരൻ (52). തകരാറിലായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് കുടുംബം പുലർത്തിയിരുന്ന ചന്ദ്രശേഖരന്റെ ഇരു വൃക്കകളും തകരാറിലായതോടെ വരുമാനം നിലച്ചു. രോഗം തിരിച്ചറിയാൻ വൈകിയതിനാൽ ഗുരുതരമാകുന്നതിനും കാരണമായി. 

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തുടരുന്ന ചന്ദ്രശേഖരന് ഒരു മാസം പതിനായിരം രൂപയിലേറെ ചികിത്സാ ചിലവുണ്ട്. ആശുപത്രിയിലേക്ക് യാത്രകൾ പതിവായതോടെ വീട്ടിൽ തയ്യൽ ജോലികൾ ചെയ്തിരുന്ന ഭാര്യയുടെ തുച്ഛമായ വരുമാനവും നിലച്ചു. ഏക മകളുടെ പഠനത്തിനും നിത്യചെലവുകൾക്കും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രശേഖരൻ. എസ്ബിഐ അയ്മനം ശാഖയിൽ ഭാര്യ രജനിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ അയ്മനം ശാഖ
  • അക്കൗണ്ട് നമ്പർ: 67254708981 
  • IFSC Code: SBIN0070232
  • ഫോൺ: 7025238057

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com