ADVERTISEMENT

പത്തനംതിട്ട ∙ ചില അസുഖങ്ങൾ വന്നാൽ സമ്പത്തുള്ളവർ പോലും തകർന്നുവീഴും. ആൺതുണയില്ലാത്ത അന്നന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന ഒരു കുടുംബത്തിലേക്കാണ് ഇൗ മഹാരോഗം വരുന്നതെങ്കിൽ പിന്നെ പറയാനുണ്ടോ. ദുരിതക്കയത്തിലേക്ക് പോകുകയെന്നത് മാത്രമാണ് പിന്നെ മാർഗം. 

ക്യാൻസർ ബാധിച്ച് 8 വർഷമായി ചികിത്സയിൽ കഴിയുന്ന ഓമല്ലൂർ വാഴമുട്ടം നെല്ലിക്കാകിഴക്കേതിൽ എ.വൽസലയാണ്(48) ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ഉള്ളതെല്ലാം വിറ്റും വാങ്ങാവുന്നവിൽ നിന്നെല്ലാം കടം വാങ്ങിയും ചികിൽസ നടത്തിയ ഇൗ കുടുംബം ഇപ്പോൾ മുഴുപ്പട്ടിണിയിലുമാണ്. 

ഉണ്ടായിരുന്ന വീടും ഭൂമിയും വിറ്റ് ചികിൽസ നടത്തിയ ഇവർ വർഷങ്ങളായി വാടക വീട്ടിലാണ് കഴിയുന്നത്. ഭർത്താവ് വർഷങ്ങൾക്ക് മുൻപ് കുടുംബം ഉപേക്ഷിച്ചതാണ്. മകൻ നിതിൻരാജ് വെൽഡിങ് ജോലി ചെയ്ത് കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന് ആശ്രയം.

സാമ്പത്തിക പരാധീനത മൂലം മകൾ നീതു പ്ലസ്ടു പാസായതിന് ശേഷം പഠനം നിർത്തി. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. രോഗം മൂർച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തുടങ്ങി. തൈറോയി‍ഡിനുള്ള ചികിത്സയ്ക്കിടെ ക്യാൻസർ പിടിപെടുകയും അത് നട്ടെല്ലിനും  ബാധിച്ചുവെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. ഇനി പ്രതീക്ഷ നല്ല മനസുകളുടെ കാരുണ്യം മാത്രമാണ്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • State bank of India, Omallur Branch
  • A/C No: 67260915366
  • IFSC Code: SBIN0070331
  • Phone: 9048382969

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com