ADVERTISEMENT

തൊടുപുഴ ∙ വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രണ്ടാം ക്ലാസ് വിദ്യാർഥിയുടെ തുടർ ചികിത്സക്ക് സുഃ മനസുകളുടെ സഹായം തേടുന്നു. കുമാരമംഗലം തോട്ടുപുറത്ത് ടി.എൻ.സുനിലിന്റെ മകൻ മഹേഷ് മായ സുനിൽ (7) ആണ് ഏഴര വർഷത്തോളമായി ചികിത്സയിൽ കഴിയുന്നത്. മഹേഷ് 2012 മാർച്ച് മുതൽ ക്രോണിക്കിൾ അക്യൂട്ട് കിഡ്നി രോഗത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇത്രയും കാലത്തിനിടെ ഏഴ് ശസ്ത്രക്രിയകൾ നടത്തി.

ഇതുവരെയുള്ള ചികിത്സയ്ക്ക് 15 ലക്ഷത്തിലധികം രൂപ ചെലവായി. ബാങ്കിൽ 5 ലക്ഷം രൂപയും കൂടാതെ 3 ലക്ഷം രൂപയും സുനിലിന് ബാധ്യതയുണ്ട്. ചെറുകിട കർഷകനായ സുനിലിന് തുടർ ചികിത്സക്കും വായ്പാ തിരിച്ചടവിനും മാർഗം ഇല്ലാതെ വിഷമിക്കുകയാണ്. നവംബർ 29ന്‌ ഒരു  ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാർ നിർേദശിച്ചിരിക്കുന്നത്. 

സുനിലിന്റെ പേരിൽ കുമാരമംഗലം യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • യൂണിയൻ ബാങ്ക് കുമാരമംഗലം ശാഖ
  • അക്കൗണ്ട് നമ്പർ: 338002010019615
  • IFSC Code: UBIN0544540
  • ഫോൺ: 94003 41842
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com