ADVERTISEMENT

മുണ്ടക്കയം ∙ മൂന്നു പെൺമക്കളുൾപ്പടെ പത്തംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷാജി. മുണ്ടക്കയം മുളങ്കയും കവലയിൽ ചെറിയ ചായക്കടയായിരുന്നു ആകെയുള്ള വരുമാന മാർഗം. ഇന്നീ കുടുംബം വലിയൊരു പ്രതിസന്ധിയിലാണ്. നട്ടെല്ലിനെയും മജ്ജയെയും ബാധിക്കുന്ന മൾട്ടിപ്പിൾ മൈലോമ എന്ന ക്യാന്‍സർ ഷാജിയെ കീഴ്പ്പെടുത്തിയിരുക്കുന്നു. രോഗം ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ആർസിസിയിലേക്കു മാറ്റിയിരിക്കുകയാണ് ഷാജിയെ. 

പറക്കമുറ്റാത്ത 3 പെൺമക്കളും പ്രായമായ പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പിതാവും മാതാവും സഹോദരിയും അവരുടെ ഒരു കുട്ടിയും ഷാജിയുടെ സംരക്ഷണത്തിലായിരുന്നു. ഷാജി ആശുപത്രിയിൽ ആയതിനാൽ അവരുടെ ഏക വരുമാനമാർഗം ആയിരുന്ന ചായക്കടയുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്.

മജ്ജ മാറ്റിവയ്ക്കുന്നതുൾപ്പടെയുള്ള ചികിത്സകൾക്കും തുടർ ചികിത്സക്കും ഭീമമായ തുക ആവശ്യമാണ്. നിത്യചിലവിനുള്ള വക കണ്ടെത്താൻ പാടുപെടുന്ന ഈ കുടുംബം ഈ ചികിത്സാ ചിലവിനു മുന്നിൽ പകച്ചു നിൽക്കുകയാണ്. താഴെ കാണുന്ന അക്കൗണ്ടിലേക്ക് കഴിയുന്ന പരമാവധി സഹായം നൽകി ഈ കുടുംബത്തെ സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ് നാട്ടുകാർ. Google Pay :- 9567768477

ഷാജിയുടെ ചികിത്സയ്ക്കായി ഒരു ചികിത്സാ സഹായ നിധി തുടങ്ങിയിട്ടുണ്ട്. ഷിബു സത്താർ (ചെയർമാന്‍)– 9447423706, അഷറഫ് അസീസ് (വൈസ് ചെയർമാൻ)– 9947044003. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • Vijaya Bank Mundakkayam Branch
  • Name: SHAJI. A
  • A/C no. 207801011001948
  • IFSC Code:-VIJB0002078
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com