sections
MORE

തുക എത്ര ചെറുതായാവും അയയ്ക്കൂ; അത് മനോജിന് വിലപ്പെട്ടത്

Manoj
SHARE

കൂത്താട്ടുകുളം ∙ ഇത് വി.മനോജ്. കാക്കൂർ, താഴത്തുവീട്ടിൽ നീലകണ്ഠന്റെ മകൾ രാജമ്മയുടെ മകനാണ്. ചേർത്തല, പള്ളിപ്പുറം, വെളിപറമ്പിൽ എന്ന വിലാസത്തിലാണ്  ഇപ്പോഴത്തെ താമസം. 1992-1994 കാലയളവിൽ കാക്കൂരിലെ വീട്ടിൽ നിന്നാണ് മണിമലക്കുന്ന് ഗവ. കോളേജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയത്. പിന്നീട് ബി.കോം, എം.ബി.എ. കോഴ്സുകൾ പൂർത്തിയാക്കിയ മനോജ് നിലവിൽ മാരാരിക്കുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു.

2019 സെപ്റ്റംബറിലെ ഓണദിവസം ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇദ്ദേഹം ഛർദ്ദിച്ചു. ഇതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് സമീപത്തെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സ തേടി. കുറയാതെ വന്നതോടെ എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിത്സ തേടുകയും കുടലിൽ ഒരു ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതു നീക്കം ചെയ്യാൻ ശസ്ത്രക്രിയയും വേണ്ടി വന്നു. ഇവിടെ വച്ച് രണ്ട് തവണ ബയോപ്സി ചെയ്യുകയും അർബുദം ആണെന്ന് തിരിച്ചറിയുകയും ചെയ്തു. പാൻക്രിയാസ്, കുടൽ, കരൾ എന്നിവ ചേരുന്നിടത്താണ് അർബുദം ബാധിച്ചിരിക്കുന്നത്.

തുടർന്ന് തിരുവനന്തപുരം ആർസിസിയിലും വെല്ലൂർ ആശുപത്രിയിലും ചികിത്സ തേടി. ബിലുറൂമിൻ 17-ൽ വരെ എത്തിയതിനാൽ കീമോ, റേഡിയേഷൻ തുടങ്ങിയ തുടർ ചികിത്സകൾ സാധിക്കാതെ വരികയും ചെയ്തപ്പോൾ കോട്ടയം കുറിച്ചി ഹോമിയോ റിസേർച്ച് സെന്ററിൽ ചികിത്സ നടത്തി. ഇപ്പോൾ ബിലുറൂമിൻ ആറിലെത്തി. തുടർചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാലും, ഒന്നരയും വയസുള്ള രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസം. ഗൃഹനാഥനായ മനോജ് അസുഖ ബാധിതനായതോടെ ഭാര്യ മാനസികമായി തളർന്നു. ഇപ്പോൾ തന്നെ ചികിത്സയ്ക്കായി അഞ്ച് ലക്ഷത്തിലേറെ രൂപ ചെലവായി. കടം വാങ്ങിയും  അടുത്തറിയുന്നവർ സഹായിച്ചുമാണ് ഈ തുക കണ്ടെത്തിയത്. തുടർ ചികിത്സയ്ക്ക് ഇനിയും വലിയ തുക വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സ തുടരണമെങ്കിൽ സന്മനസ്സുള്ളവരുടെ സഹായം ആവശ്യമാണ്.

സഹായിക്കാൻ താല്പര്യമുള്ളവർക്ക് താഴെക്കാണുന്ന മനോജിന്റെ ബാങ്ക് അക്കൗണ്ടിൽ പണം അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് മനോജിന്റെ സഹോദരൻമാരുടെ ഫോൺ നമ്പറുകൾ അഭിലാഷ്- 9496333162, ഉല്ലാസ്- 9496882128

Account Details

  • Manoj V.
  • SBI Kalavoor Branch
  • A/C No: 20319246650
  • IFSC Code: SBIN0008622
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA