ADVERTISEMENT

പത്തനംതിട്ട∙ ശ്വാസകോശം  ചുരുങ്ങുന്ന അപൂർവ രോഗത്തിനൊപ്പം  ഹൃദയ വാൽവിനും  തകരാർ ഒരുപോലെ  ബാധിച്ച്  അവശനിലയിൽ കഴിയുന്ന റാന്നി മുണ്ടപ്പുഴ രമ്യാ രഘു (30) നമ്മളെ പോലെ ജീവിക്കണമെങ്കിൽ  അടിയന്തര ശസ്ത്രക്രിയ  നടത്തണം. ചെന്നൈ ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രമ്യക്ക്  ആദ്യം ശ്വാസ കോശം മാറ്റിവയ്ക്കണം. പിന്നെ  ഹൃദയവാൽവും.  

 

മുണ്ടപ്പുഴ പട്ടേത്തുപാറ വീട്ടിൽ രഘുവിന്റെ മകളാണ് .ഹൈദരബാദ് മെഡിസിറ്റിയിൽ  നിന്ന് നഴ്സിങ് പഠനം പൂർത്തിയാക്കി . നാലര വർഷം മുൻപ് മുക്കട പുത്തൻപുരയിൽ വിഷ്ണു പി.രാജുമായി വിവാഹിതയായി.  മൂന്നര വയസുളള മകളും ഉണ്ട്.  2 വർഷം മുമ്പ്  ആസഹ്യമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ആദ്യം കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ചികിത്സ.  വിദഗ്ധ പരിശോധനയ്ക്കായി  ഡൽഹിയിലെ ആർ.ആർ. ആശുപത്രിയിൽ  എത്തിച്ചു.  ശ്വാസ കോശം ചുരുങ്ങുന്നതായും   ഹൃദയ വാൽവുകൾക്കും  തകരാറുകൾ ഉണ്ടെന്ന് അവിടെ നടത്തിയ പരിശോധനയിലാണ്  കണ്ടെത്തിയത്. ഓക്സിജന്റെ  സഹായത്തോടെയാണ്  ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ശുചിമുറിയിൽ പോകുമ്പോൾ പോലും ഓക്സിജൻ വേണം.  ഇപ്പോൾ  ചെന്നൈ ഗ്ലോബൽ ഹെൽത്ത് കെയർ ആശുപത്രിയിലേക്ക് മാറ്റി.

 

ശ്വാസകോശം  പൂർണമായും ചുരുങ്ങി പ്രവർത്തനം നിലച്ചതിനാൽ അടിയന്തരമായി മാറ്റിവയ്ക്കണമെന്ന്  ഡോക്ടർമാർ  നിർദേശിച്ചു.  അത് ഭേദമാകുന്ന മുറയ്ക്ക്  ഹൃദയവാൽവിനും ശസ്ത്രക്രിയ നടത്തണം.  പിതാവ് രഘുവിന്റെയും  ഭർത്താവ്  വിഷ്ണു പി.രാജിന്റെയും  മുഴുവൻ സമ്പാദ്യവും ചെലവഴിച്ച് ചികിത്സിച്ചു,.  പാവപ്പെട്ട കുടുംബമാണ്.  ശസ്ത്രക്രിയയ്ക്ക് പണം  ഇല്ലാതെ  വിഷമിക്കുകയാണ്. ഇവരെ സഹായിക്കാൻ റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് അഗം ബിനോയ് കുര്യാക്കോസ്, വാർഡ് അംഗം സി.ജി.വേണുഗോപാൽ എന്നിവർ രക്ഷാധികാരിയും  റാന്നി സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റ്  ടി.എൻ.ശിവൻകുട്ടി ചെയർമാനും  ജിബുമോൻ കൺവീനറുമായ ി കമ്മിറ്റിയും  രൂപീകരിച്ചു. 

 

എസ്ബിഐ റാന്നി ശാഖയിൽ  37605808021 നമ്പറായി എസ്ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ഐഎഫ്‌എസ്‌സി കോഡ് എസ്ബിഐഎൻ0070065 

ബ്രാഞ്ച് കോഡ് 70065

പിതാവ് രഘുവിന്റെ ഫോൺ നമ്പർ  9496267799

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com