ADVERTISEMENT

കോട്ടയം ∙ ശസ്ത്രക്രിയ നടത്താനും തുടർ ചികിത്സയ്ക്കും പണമില്ല. കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന വീട്ടമ്മ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ്. മുണ്ടക്കയം പുലിക്കുന്ന് കരിനിലം പൊന്നംപ്ലാക്കൽ  ഫിലോമിന (66) ആണ് മൂന്നു വർഷമായി നെഞ്ചിനു ബാധിച്ച കാൻസർ രോഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഒന്നര വർഷം മുൻപ് ഒരു ശസ്ത്രക്രിയ കഴിഞ്ഞു. വീണ്ടും ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ ജീവൻ നിലനിർത്താൻ കഴിയൂ എന്ന് ഡോക്ടർമാർ പറയുന്നു. 

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലാണ് ചികിത്സ. കൂലിപ്പണിക്കാരനായ ഭർത്താവ് ജോസും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. ഇതുവരെ ആറു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്ക് ചെലവായി. ആറ് സെന്റ് സ്ഥലവും വീടും ഉണ്ടെങ്കിലും പട്ടയം ഇല്ലാത്തതിനാൽ വിൽക്കാനോ പണയം വയ്ക്കാനോ കഴിയാത്ത അവസ്ഥയാണ്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്തണമെങ്കിൽ സുമനസ്സുകളുടെ സഹായം ലഭിച്ചെങ്കിൽ മാത്രമേ സാധിക്കൂ. ഫിലോമിനയുടെ പേരിൽ ഏറ്റുമാനൂർ എസ്ബിഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ, ഏറ്റുമാനൂർ
  • അക്കൗണ്ട് നമ്പർ: 37546171074
  • IFSC Code : SBIN0070114
  • ഫോൺ – 9847670960
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com