ADVERTISEMENT

ആലപ്പുഴ ∙ സ്കൂൾ കുട്ടികളായ ദിഷയ്ക്കിന്റെയും ദീപക്കിന്റെയും അച്ഛനെ രക്ഷിക്കാൻ സുമനസുകളുടെ സഹായം കേഴുകയാണ്. ആലപ്പുഴ സനാതനപുരം വാർഡിൽ തിരുവോണം വീട്ടിൽ സുനിൽ കുമാറാ(44)ണ് അടിയന്തിര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്ക് സാമ്പത്തികമില്ലാതെ വിഷമിക്കുന്നത്. ആലപ്പുഴ നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഗൈഡായി ജോലി ചെയ്തിരുന്ന സനിൽ കുമാറിന് 6 മാസം മുമ്പാണ് രോഗം കണ്ടെത്തിയത്. 

തലകറക്കവും ഛർദിയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും കരൾ മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു ജീവൻ രക്ഷാ മാർഗമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് 25 ലക്ഷത്തിലധികം രൂപയാണ് ചിലവ്. ഭാര്യ വൈശാലിയും മക്കളും അടങ്ങുന്ന കുടുംബത്തിന് ഇത്രയും തുക സ്വപ്നം കാണാൻ മാത്രം കഴിയുന്ന തുകയാണ്. 

നാട്ടുകാരും സുഹൃത്തുക്കളും അവരുടെ കഴിവനുസരിച്ച് സഹായിക്കുന്നുണ്ടെങ്കിലും ആവശ്യമായ തുകയുടെ അടുത്ത് പോലും എത്തിയിട്ടില്ല. സുനിൽകുമാറിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സുമനസുകളുടെ സഹായം തേടുകയാണ്. സഹായങ്ങൾ ധനലക്ഷ്മി ബാങ്ക് ആലപ്പുഴ ശാഖയിൽ സുനിൽകുമാറിന്റെ ഭാര്യ വൈശാലിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അയക്കാം. ഫോൺ: 9946031010.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • BANK- DHANALAKSHMI, ALAPPUZHA
  • ACCOUNT NUMBER-009501100006342
  • IFSC CODE- DLXB0000095
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com