തെങ്ങ് ചതിച്ചു; വീണു പരുക്കേറ്റ അജീഷിന് വേണം സഹായം

ajeesh-accident
അജീഷ്
SHARE

കാഞ്ഞിരംകുളം∙ തെങ്ങിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ് അരയ്ക്ക് താഴെ തളർന്ന കാഞ്ഞിരംകുളം വലിയ വിള ചന്ദ്രഭവനിൽ അജീഷ്(34) തുടർ ചികിത്സക്ക് സുമനസുകളുടെ സഹായം തേടുന്നു. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന അജീഷിന് 8 വർഷം മുൻപാണ് തെങ്ങിൽ നിന്നും വീണ് നട്ടെല്ലിന് ഗുരുതര പരുക്കേറ്റത്. ഭാര്യ ജാസ്മിയും കുട്ടിയുമടങ്ങുന്ന കുടുംബം നിത്യ ചെലവിനു പോലും വരുമാനം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്.

ചികിത്സക്കും മരുന്നിനുമായി സ്വന്തം വസ്തു വിറ്റതോടെ വാടക വീട്ടിലാണ് താമസം. ഒന്നരലക്ഷത്തോളം രൂപ ചെലവുള്ള വീണ്ടുമൊരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്നും ജാസ്മി പറയുന്നു. എസ്ബിഐ ധനുവച്ചപുരം ബ്രാഞ്ചിൽ 67249547500 (IFSC SBI N 0070458) എന്ന നമ്പറിൽ ജാസ്മിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: 8848138895.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA