ശരീരത്തിൽ നിന്നു പൊട്ടാസ്യം നഷ്ടപ്പെടുന്ന രോഗം; വിദ്യാർഥിനി സഹായം തേടുന്നു

Abhitha Saji
SHARE

തൊടുപുഴ ∙ രോഗ ബാധിതയായ വിദ്യാർഥിനി ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മണക്കാട് ചിറ്റൂർ അങ്കംവെട്ടി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കണിയാംകുടിയിൽ കെ.ടി. സജിയുടെ മകൾ അഭിത സജി(17)യാണ് ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി സഹായം തേടുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് അഭിത. 

മണക്കാട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. മൂന്നാഴ്ച മുൻപ് അഭിതയ്ക്കു പെട്ടെന്ന് ഛർദിയും പനിയും ഉണ്ടായി. തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രോഗകാരണം വ്യക്തമാകാത്തതിനാൽ കൊച്ചിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. കുട്ടിയ്ക്കു ശരീരത്തിൽ നിന്നു പൊട്ടാസ്യം നഷ്ടപ്പെടുന്ന  രോഗമാണെന്നാണ് പരിശോധനകൾക്കു ശേഷം ഡോക്ടർ അറിയിച്ചതെന്ന് സജി പറഞ്ഞു. 

തുടർന്നു നടത്തിയ വിശദ പരിശോധനകളിൽ അഡ്റിനൽ ഗ്രന്ഥിയുടെ മുകളിൽ ഒരു മുഴ ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു കണ്ടെത്തി. ഈ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ്ക്കു 2 ലക്ഷത്തിനു മുകളിൽ ചെലവ് വരുമെന്ന് സജി പറയുന്നു. പെയിന്റിങ് തൊഴിലാളിയായ സജിയുടെ തുച്ഛമായ വരുമാനം മാത്രമാണ് ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. 

സജിയുടെ ഇളയ കുട്ടിക്കു 5 വർഷം മുൻപു ശസ്ത്രക്രിയ കഴി‍‍ഞ്ഞതാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ഈ കുടുംബം. നാട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ സഹായം കൊണ്ടാണ് അഭിതയുടെ ഇതുവരെയുള്ള ചികിത്സ തടസ്സമില്ലാതെ നടത്താനായത്. തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. 

നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ. കെ.ടി. സജിയുടെയും ഭാര്യ സീന സജിയുടെയും പേരിൽ എസ്ബിഐ നെടിയശാല ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ, നെടിയശാല ശാഖ
  • അക്കൗണ്ട് നമ്പർ: 32544860823
  • IFSC Code: SBIN0006457
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA