വേദനകളെല്ലാം മറന്ന് കുഞ്ഞ് അദ്വൈതിന് ഒന്നു ചിരിക്കണം

adwaith
SHARE

കുറവിലങ്ങാട് ∙ വേദനകൾ മറന്നു അദ്വൈത് ചിരിക്കുമ്പോൾ ബിജുവിന്റെയും സലീലയുടേയും മനസിൽ ആധിയാണ്. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പത്താം വാർഡിൽ മണ്ണയ്ക്കനാട് ഒഴാക്കത്തൊട്ടിയിൽ അദ്വൈത് ബിജു (10) ബധിരനും മൂകനുമാണ്. സംസാരത്തിന്റെയും കേൾവിയുടേയും ലോകം അന്യമായ അദ്വൈതിനു നൂനൻ സിൻഡ്രോം എന്ന രോഗം ബാധിച്ചിരിക്കുകയാണ് ഇപ്പോൾ. ശരീരത്തിലെ വിവിധ അവയവങ്ങളുടെ സ്വാഭാവിക വളർച്ച തടയുന്ന പ്രത്യേകതരം രോഗമാണിത്.

അദ്വൈതിന്റെ ചികത്സക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. കൂലിപ്പണിക്കാനാണ് ബിജു. സലീല ജോലിക്കു പോകുന്നില്ല. മണ്ണയ്ക്കനാട് ഒഎൽഎസി ഡെഫ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ അദ്വൈതിനു മരുന്ന് വാങ്ങാൻ ഓരോ മാസവും 10,000 രൂപയെങ്കിലും വേണം. 3 സെന്റ് സ്ഥലത്തു ചെറിയൊരു വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. സലീല ബിജുവിന്റെ പേരിൽ എസ്ബിഐ മരങ്ങാട്ടുപിള്ളി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ, മരങ്ങാട്ടുപിള്ളി ശാഖ
  • അക്കൗണ്ട് നമ്പർ: 67391138571
  • IFSC Code: SBIN0070234
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA