നട്ടെല്ലിന് അർബുദം ബാധിച്ച് കിടപ്പിലായ വീട്ടമ്മ ചികിൽസാ സഹായം തേടുന്നു

Kanakamma
SHARE

തിരുവനന്തപുരം ∙ നട്ടെല്ലിന് അർബുദം ബാധിച്ച് കിടപ്പിലായ വീട്ടമ്മ ചികിൽസാ സഹായം തേടുന്നു. തിരുവനന്തപുരം പുളിയറക്കോണം മൈലാടി വിനീത് ഭവനിൽ എം.കനകമ്മ (69) ആണ് സുമനസുകളുടെ സഹായം തേടുന്നത്. ആറു മാസത്തിനു മുൻപ് നടുവേദനയുമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ കനകമ്മയ്ക്ക്  വിശദമായ പരിശോധനകൾക്കൊടുവിൽ നട്ടെല്ലിനു ക്യാൻസറാണെന്ന് ഡോക്ടർമാർ വിധിയെഴുതി. 

അവിടെ നിന്ന് ആർസിസിയിലേക്ക് റഫർ ചെയ്ത് അവിടെ നടത്തിയ പരിശോധനയിൽ ക്യാൻസറിന്റെ നാലാം സ്റ്റേജാണെന്നും ഒാപ്പറേഷൻ ചെയ്തിട്ടു കാര്യമില്ലെന്നും ബോധ്യപ്പെട്ടതിനാൽ വീട്ടിൽ വിട്ടു. രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. സ്വന്തമായി വീടില്ലാത്ത കനകമ്മ ഇളയ മകളുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. തൊഴിലുറപ്പ് ജോലിക്കും മറ്റും പോകുന്ന മകളെക്കൊണ്ട് അമ്മയുടെ ചികിൽസാ ചിലവ് താങ്ങാൻ ബുദ്ധിമുട്ടാണ്. മാസംതോറം നല്ലൊരു തുക മരുന്നിനു കണ്ടെത്തണം. 

ഇടയ്ക്കിടെ വേദന കലശലാകുമ്പോൾ ആശുപത്രിയിലെത്തിച്ച് ഇൻജക്ഷൻ നൽകണം. അമ്മയെ നോക്കാൻ എപ്പോഴും ആൾ അടുത്തുണ്ടാവണമെന്നതിനാൽ മകൾക്ക് തൊഴിലുറപ്പു ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജുകുട്ടിയുടെ നേതൃത്വത്തിൽ നാട്ടുകാർ നൽകുന്ന സഹായം മാത്രമാണ് ഇപ്പോൾ ഈ കുടുംബത്തിന് ആശ്രയം. 

എന്നാൽ ഇതുകൊണ്ടുമാത്രം ചികിൽസയ്ക്കുള്ള പണം കണ്ടെത്താൻ കഴിയുന്നില്ല. സുമനസുകളുടെ സഹായമുണ്ടെങ്കിലേ ഇവരുടെ ജീവിതം മുന്നോട്ടു പോകൂ. കനകമ്മയുടെ പേരിൽ എസ്ബിഐ പുളിയറക്കോണം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എം. കനകമ്മ
  • എസ്ബിഐ പുളിയറക്കോണം, ശാഖ
  • Account No: 67275550135
  • IFSC: SBIN0071176
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA