ചികിത്സാ ചെലവായി മാസം തോറും 20,000 രൂപ; പ്രതീക്ഷകൾ നഷ്ടപ്പെട്ട് ഒരു കുടുംബം

Rani
SHARE

കുറവിലങ്ങാട് ∙ ഗുരുതര വൃക്കരോഗം ബാധിച്ച യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. കുറവിലങ്ങാട് പുത്തൻപുരയ്ക്കൽ സ്വദേശിനി റാണി മാത്യു (48) ആണ് ഗുരുതര വൃക്കരോഗത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. ക്രോണിക് കിഡ്നി ഡിസീസ് എന്നറിയപ്പെടുന്ന വൃക്കരോഗത്തിന്റെ അഞ്ചാം സ്റ്റേജിലാണ് റാണി. മൂന്നാഴ്ച കൂടുമ്പോൾ ഒന്ന് എന്ന നിലയിൽ ഡയാലിസിസ് വേണ്ടിവരുന്നുണ്ട്. 

ചികിത്സച്ചെലവിനു മാത്രം മാസംതോറും 20,000 രൂപയോളം വേണം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരിഹാരമല്ലാത്തതിനാൽ ജീവിതാവസാനം വരെ ഡയാലിസിസ് വേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു. 

കുടുംബത്തിന്റെ ചെലവിനൊപ്പം റാണിയുടെ ചികിത്സ ചെലവ് വന്നതോടെ കുടുംബത്തിന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. റാണിയുടെ പേരിൽ എസ്ബിഐ കോഴ ശാഖയിൽ അക്കൗണ്ട് ഉണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ, കോഴ ശാഖ
  • അക്കൗണ്ട് നമ്പർ: 67218872344
  • IFSC Code: SBIN0070521
  • ഫോൺ 9446939146
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA