കാൻസർ ബാധിതയായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

charity-eli-david
SHARE

കോട്ടയം ∙ തോട്ടയ്ക്കാട് ഇരവുചിറ വീട്ടിൽ ഏലി ദാവീദ് (76) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 12 കീമോയാണ് ഡോക്ടർ നിർദേശിച്ചത്. ഏഴു കീമോ ചെയ്തു. ഓരോ കീമോയ്ക്കും 4000 രൂപ വീതം ചിലവുണ്ട്. ഇതിനു പുറമേ മരുന്നുകൾക്കും ടെസ്റ്റുകൾക്കുമായി ഭീമമായ തുക ആവശ്യമുണ്ട്.

ഇളയമകൻ മോൻസിക്കും കുടുംബത്തിനുമൊപ്പമാണ് ഏലിയുടെ താമസം. മോൻസി ഹൃദ്യോഹ ബാധിതനായി ചികിത്സയിലാണ്. ചികിത്സയ്ക്കും മറ്റുമായി സുമനസ്സുകളുടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഏലിയുടെ പേരിൽ എസ്ബിഐ തോട്ടയ്ക്കാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 67352295019
IFSC: SBIN0071183
മോൻസിയുടെ ഫോൺ നമ്പർ: 9961508545

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA