കരുണയുള്ളവർ കണ്ണു തുറന്നാൽ ജോസഫിന് കാഴ്ച തെളിയും

Josepha Xavier
SHARE

കോട്ടയം ∙ ജോസഫ് സേവ്യറിന് കാഴ്ച തെളിയണം. അതിനു ‌കരുണയുള്ളവർ കണ്ണു തുറക്കണം. കോട്ടയം ചിങ്ങവനം ചാമക്കാട്ടുമറ്റം വിജി യേശുദാസിന്റെ (14) മകനാണു ചികിത്സയ്ക്കായി സഹായം അഭ്യർഥിക്കുന്നത്. 9–ാം വയസ്സിൽ ജോസഫ് സേവ്യറിന് ടിബി രോഗം ബാധിക്കുകയും വലതു കണ്ണിനു 2 വലിയ മുഴ ഉണ്ടായി. ഇതു കോട്ടയം ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യുകയും ചെയ്തു. പിന്നീട് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയായിരുന്നു. 

റെറ്റിനോ ചോറോയ്ഡൽ കൊളോബോമ എന്ന രോഗം ബാധിച്ചതാണ് കാഴ്ച കുറയാൻ കാരണമെന്നാണ് ഡോക്ടർ‍മാർ പറയുന്നത്. ജോസഫ് ജനിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ഹൃദ്രോഗം ബാധിച്ച് പിതാവ് സേവ്യർ‍ മരിച്ചു. വീട്ടു ജോലികൾ ചെയ്താണു വിജി കുടുംബം പുലർത്തുന്നത്. കൂടാതെ ജോസഫിനും അമ്മ വിജിക്കും പ്രമേഹ രോഗവും ഉള്ളതിനാൽ കുടുംബം ദുരിതത്തിലാണ്. 

ഒരു മാസം ജോസഫിനു മാത്രം കണ്ണിന്റെ ചികിത്സക്കു 5000 രൂപയോളം ചെലവ് വരുന്നുണ്ട്. കണ്ണിന്റെ ലെൻസ് മാറ്റി വയ്ക്കുകയാണ് കാഴ്ച കിട്ടാനുള്ള ചികിത്സയെന്നു തിരുവല്ല ഐ മൈക്രോ സർജറി ലേസർ സെന്റർ ആശുപത്രി അധികൃതർ പറയുന്നത്. ചികിത്സക്ക് പണം സ്വരൂപിക്കാൻ ജോസഫിന്റെയും അമ്മ വിജിയുടെയും പേരിൽ ചിങ്ങവനം എസ്ബിഐയിൽ അക്കൗണ്ട് ആരംഭിച്ചട്ടുണ്ട്.

ബാങ്ക് വിവരങ്ങൾ

  • എസ്ബിഐ, ചിങ്ങവനം
  • അക്കൗണ്ട് നമ്പർ : 67290456789
  • IFSC CODE: SBIN0070128
  • ഫോൺ : 9605573040
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA