സ്ട്രോക്ക് വന്ന് അബോധാവസ്ഥയിൽ; ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു

Shelvamani
SHARE

തൊടുപുഴ ∙ സ്ട്രോക്ക് വന്ന് തളർന്നു കിടപ്പിലായ ഗൃഹനാഥൻ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. വെള്ളിയാമറ്റം ഇളംദേശം മണത്തട്ടുവിള വീട്ടിൽ ശെൽവമണി (58) ആണ് 9 വർഷമായി ചികിത്സയിൽ കഴിയുന്നത്. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും രോഗം ഭേദമായില്ല. കഴിഞ്ഞ 4 മാസമായി അബോധാവസ്ഥയിലാണ്. 

മേസ്തിരി പണിക്കിടെയാണ് സ്ട്രോക്ക് വന്നത്. ഒരു വശം അപ്പോൾ തന്നെ തളർന്നു പോയി. അന്നു മുതൽ ജോലിക്കു പോകുന്നില്ല. ഭാര്യ സരോജിനി കൂലിപ്പണിക്കു പോയിട്ടാണ് നിത്യവൃത്തി കഴിയുന്നത്. 5 സെന്റ് സ്ഥലവും ഷീറ്റ് മേഞ്ഞ വീടും മാത്രമാണ് ആകെയുള്ള സമ്പാദ്യം. 4 മാസം മുൻപു രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയി‍ൽ പ്രവേശിപ്പിച്ചിരുന്നു. 2 ശസ്ത്രക്രിയ നടത്തി. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

ഇപ്പോൾ അബോധാവസ്ഥയിൽ വീട്ടിലേക്കു കൊണ്ടുവന്നു. ഭക്ഷണം ട്യൂബ് വഴിയാണ് നൽകുന്നത്. രോഗിയെ പരിചരിക്കാൻ രണ്ടു പേർ വേണമെന്നതിനാൽ സരോജിനിക്ക് ഇപ്പോൾ ജോലിക്കു പോകാൻ സാധിക്കുന്നില്ല. മരുന്ന്, ഭക്ഷണം, ചികിത്സാ ചെലവ് എന്നിവ താങ്ങാൻ പറ്റാത്തതാണ്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. 

നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ. സരോജിനിയുടെ പേരിൽ യൂണിയൻ ബാങ്ക് കലയന്താനി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ചികിത്സയ്ക്കായി സുമനസ്സുകൾക്കു ബാങ്ക് അക്കൗണ്ടിൽ സഹായം നിക്ഷേപിക്കാം. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • യൂണിയൻ ബാങ്ക്, കലയന്താനി ശാഖ, ഇടുക്കി
  • അക്കൗണ്ട് നമ്പർ : 403902010019761
  • IFSC Code: UBIN0540391
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA