ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നു

ponnamma
SHARE

പത്തനംതിട്ട∙ ഇരു വൃക്കകളുടെയും  പ്രവർത്തനം നിലച്ച് ആഴ്ചയിൽ  3 തവണ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന റാന്നി പുല്ലൂപ്രം  പടിഞ്ഞാറേക്കുറ്റ് പൊന്നമ്മ (67) ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നു. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടറുടെ നിർദേശം.. 

5 ലക്ഷം രൂപ എങ്കിലും ചെലവ് വരുമെന്നാണ് ഡോക്ടർമാർ  പറയുന്നത്. ഭർത്താവ് സോമൻ 10 വർഷം മുൻപ് മരിച്ചു. അതിനു ശേഷം  ഇവർ കൂലിപ്പണി എടുത്താണ്  കുടുംബം പുലർത്തിവന്നത്.  അതിനിടെയാണ് വൃക്കരോഗം ബാധിച്ചത്. ആകെ 3 സെന്റ് സ്ഥലം മാത്രമുള്ള പാവപ്പെട്ട കുടുംബമാണ്.

ഇവർക്ക് 2 ആൺമക്കൾ ഉള്ളതിൽ ഒരാൾ മരിച്ചു. രണ്ടാമത്തെ മകൻ മനു പ്രമേഹ രോഗം മൂർച്ഛിച്ച് കണ്ണിന് കാഴ്ചയുമില്ലാതെ കിടപ്പിലാണ്. 

മരിച്ചു പോയ മകന്റെ വിദ്യാർഥികളായ 2 പെൺമക്കളെയും  പൊന്നമ്മ കൂലിപ്പണി എടുത്താണ് പഠിപ്പിച്ചു വന്നത്.  ഇവർ കിടപ്പിലായതോടെ  അവരുടെ പഠനവും പ്രതിസന്ധിയിലായി.പൊന്നമ്മയുടെ  ചികിത്സാ സഹായത്തിനായി റാന്നി അങ്ങാടി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷിന്റെ  അധ്യക്ഷതയിൽ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു. 

ചികിത്സാ സഹായത്തിനായി  പൊന്നമ്മയുടെ പേരിൽ എസ്ബിഐ റാന്നി ശാഖയിൽ 67168004723 നമ്പരായി എസ്ബി അക്കൗണ്ട് തുറന്നു. ഐഎഫ്‌എസ്‌സി കോഡ് – എസ്ബിഐഎൻ0070065. പൊന്നമ്മയുടെ ഫോൺ  നമ്പർ–  9495905809.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA