ഇരുവൃക്കകളും തകരാറിൽ; യുവാവ് ചികിത്സാ സഹായം തേടുന്നു

santhosh
SHARE

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന നിർധന യുവാവ് ചികിത്സാ സഹായം തേടുന്നു. വഴിത്തല ഇരുട്ടുതോട് കോലടിയിൽ കെ.കെ.സന്തോഷ് (45) ആണ് സഹായം തേടുന്നത്. ഇരുട്ടുതോട് കോളനിയിൽ താമസിക്കുന്ന സന്തോഷിന്റെ വീട്  വാസയോഗ്യമല്ല. പടുത വലിച്ചു കെട്ടിയാണ് ഭാര്യയും 2 മക്കളും ഉൾപ്പെടെ ഉള്ള കുടുംബം കഴിയുന്നത്.

2 വർഷത്തോളമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സന്തോഷ്. വൃക്കകൾ തകരാറിൽ ആയതിനെ തുടർന്ന് ഇപ്പോൾ 2 കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട നിലയിൽ ആണ്. സന്തോഷ് വീട്ടിൽ കിടപ്പിൽ ആയതോടെ ഭാര്യ ഷിബിക്ക് ജോലിക്കു പോകാനും കഴിയാത്ത അവസ്ഥയാണ്. ആഴ്ചയിൽ 2000 രൂപയുടെ കുത്തിവയ്പ് എടുക്കണം. ഇത് പുറപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചെയ്യുന്നത്. മരുന്നിനും മറ്റുമായി മാസം വൻ തുക വേണം. ഇപ്പോൾ നിത്യ ചെലവിനു പോലും മാർഗ്ഗമില്ലതെ വലയുന്ന നിർധന കുടുംബം ഉദാരമതികളിൽ നിന്നു സഹായം തേടുകയാണ്. ഭാര്യ ഷിബി സന്തോഷിന്റെ പേരിൽ എസ്ബിഐ നെടിയശാല ശാഖയിൽ അക്കൗണ്ട് ഉണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ എസ്ബിഐ, നെടിയശാല ശാഖ, തൊടുപുഴ

∙ അക്കൗണ്ട് നമ്പർ: 33066924342

∙ IFSC Code: SBIN0006457

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA