ശരീരം തളർന്ന് 3 മാസമായി കിടപ്പിൽ; പുഷ്പരാജന് സുമനസ്സുകളുടെ സഹായം വേണം

Pushparaja-clt
SHARE

കോഴിക്കോട് ∙ ഹൃദയാഘാതത്തെ തുടർന്ന് മൂന്നു മാസമായി ശരീരം തളർന്ന് കിടക്കുന്ന പുഷ്പരാജൻ (41) സുമനസ്സുകളുടെ സഹായം തേടുന്നു. ഗോവിന്ദപുരത്ത് (പി.കെ. തൊടിയിൽ) താമസിക്കുന്ന കുടുംബത്തിന്റെ ഏകആശ്രയമാണ് പുഷ്പരാജൻ. നാലു വയസ്സുള്ള മകളും ഭാര്യയുമാണുള്ളത്. ആശാരി പണിയും കൂലി വേലയുമായിരുന്നു പുഷ്പരാജന്.

കൃത്യമായ ചികിൽസ കൊണ്ട് പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിദഗ്ദ ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ, ഭാരിച്ച ചികിൽസാ ചെലവ് താങ്ങാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ ഭാര്യയുടെ അഭ്യർഥന പ്രകാരം പ്രദേശത്തെ വിവിധ രാഷ്ട്രീയ–സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. എം.സി. അനിൽ കുമാർ (ടൗൺ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ), 28–ാം വാർഡ് കൗൺസിലർ ഷെമീന, അഡ്വ: ചേമ്പിൽ വിവേകാനന്ദൻ എന്നിവരാണ് കമ്മിറ്റിയുടെ രക്ഷാധികാരികൾ.

പുഷ്പരാജിനെ പൂർവ്വസ്ഥിതിയിൽ എത്തിക്കുക എന്നത് ഓരോ മനുഷ്യ സ്നേഹിയുടെയും ആവശ്യമാണ്. കരുണവറ്റാത്ത സുമനസ്സുകൾ അകമഴിഞ്ഞ് സഹായിക്കുമെന്നാണ് പ്രതീക്ഷ. ചികിൽസാ സഹായത്തിനായി ഇന്ത്യൻ ബാങ്കിന്റെ മാങ്കാവ് ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലേക്കോ നേരിട്ടോ നിങ്ങളുടെ സഹായങ്ങൾ നൽകാവുന്നതാണ്. വിവരങ്ങൾക്ക്: ജി.എം. രാമരാജ് (പ്രസിഡന്റ്: 9995473829), പി.കെ. പ്രാൺജിത്ത് (സെക്രട്ടറി: 9447337225), എം.കെ. അനിൽകുമാർ (ട്രഷറർ: 9995176741).

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • Indian Bank 
  • Branch: Kallai road-Mankavu
  • A/C No: 6865995894
  • IFSC Code: IDIB000K008
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA