ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

charity-vr-ponnamma
ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന ഇടയാറാന്മുള കുറിച്ചിമുട്ടം വെട്ടിക്കൽ പള്ളം വി.ആർ.പൊന്നമ്മ
SHARE

പത്തനംതിട്ട ∙ ഹൃദ്രോഗ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ സന്മനസുള്ളവരുടെ കാര്യം തേടുകയാണ് ഇടയാറാന്മുള കുറിച്ചിമുട്ടം വെട്ടിക്കൽ പള്ളം വി.ആർ.പൊന്നമ്മ (54) ഹൃദയവാൽവ് തകരാറിലായതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്തര ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ 29ന് ശസ്ത്രക്രിയയുടെ തീയതി നിശ്ചയിച്ചിരിക്കുകയാണ്. ഇതിനായി 27ന് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും അതിനു മുൻപ് 2.5 ലക്ഷം രൂപ അടയ്ക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഭർത്താവ് വി.ആർ രാധാകൃഷ്ണൻ കൂലിപ്പണി ചെയ്താണ് ഇവരെ ചികിത്സിച്ചുവന്നത്. ചെക്കപ്പിനു കൊണ്ടു പോകാൻ പോലും പണമില്ലാതെ കഴിയുന്നില്ല. പൊന്നമ്മയടെ വയറ്റിൽ നീരും വച്ചിട്ടുണ്ട്. ചികിത്സാ സഹായത്തിനായി പൊന്നമ്മയുടെ പേരിൽ എസ്ബിഐയുടെ കിടങ്ങന്നൂർ ശാഖയിൽ അക്കൗണ്ട് ഉണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ കിടങ്ങന്നൂർ ശാഖ, പത്തനംതിട്ട
  • അക്കൗണ്ട് നമ്പർ: 39204861507
  • IFSC Code: SBIN0070928
  • ഫോൺ 9961524859


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA