അപൂർവ രോഗത്തിന് ചികിത്സയിൽ കഴിയുന്ന കുട്ടികൾ സഹായം തേടുന്നു

rupan-rohan
SHARE

കോട്ടയം ∙ തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും മസിലുകൾക്ക് ബലക്കുറവ് ഉണ്ടാവുകയും ചെയ്യുന്ന അപൂർവ രോഗത്തിന് ചികിത്സയിൽ കഴിയുന്ന കുരുന്നുകൾ സുമനസ്സുകളുടെ സഹായം തേടുന്നു. കോട്ടയം കുഴിമറ്റം എഴുമയിൽ ജിജോ - മഞ്ജു ദമ്പതികളുടെ മകൻ 15 വയസ്സുകാരനായ രൂപൻ, സഹോദരൻ റോഹൻ (13) എന്നിവരാണ് മൈറ്റോ കോൺട്രിയൽ സൈറ്റോപ്പതി (ഡിസ്റ്റോണിയ) രോഗത്താൽ വലയുന്നത്. 

കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളഴിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുവരും ചികിത്സയിൽ ഇരിക്കുമ്പോൾ രൂപന്റെ വയറിലേക്ക് രോഗം വ്യാപിച്ചതായും കണ്ടെത്തി. നിലവിൽ ഇവർ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷങ്ങൾ ഇപ്പോൾ തന്നെ ചികിത്സ ചെലവിനത്തിൽ വന്നിട്ടുണ്ട്. 

ഡ്രൈവറായ ജിജോയും സ്വകാര്യ ജീവനക്കാരിയായ മഞ്ജുവും സ്ഥിരമായി ജോലിക്കു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇരുവരുടെയും ചികിത്സയ്ക്കായി ഈ മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടുകയാണ്. 

ചികിത്സ സഹായത്തിനു മഞ്ജുവിന്റെ പേരിൽ കാനറ ബാങ്ക് പരുത്തുംപാറ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • കാനറ ബാങ്ക്, പരുത്തുംപാറ ശാഖ
  • അക്കൗണ്ട് നമ്പർ: 4216119001520
  • IFSC Code : CNRB0004216
  • ഫോൺ: 7902450701
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA