വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥി തുടർചികിത്സയ്ക്കു സഹായം തേടുന്നു

adityan
SHARE

ആലപ്പുഴ ∙ വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥി തുടർചികിത്സയ്ക്കു സുമനസ്സുകളുടെ സഹായം തേടുന്നു. ആലപ്പുഴ പുന്നപ്ര വിജയ ഭവനത്തിൽ മോൾജിയുടെ മകൻ ആദിത്യനാണ് (കണ്ണൻ – 20) ആലപ്പുഴ നഗരത്തിലുണ്ടായ അപകടത്തിൽ കാലിനു ഗുരുതരമായി പരുക്കേറ്റത്. റോഡ് മുറിച്ചുകടക്കാനൊരുങ്ങിയ വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആദിത്യൻ ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

കാൽമുട്ടുകൾക്കുൾപ്പെടെ പൊട്ടലേറ്റതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യന് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണു ഡോക്ടർമാർ നിർദേശിച്ചത്. രണ്ടു ലക്ഷം രൂപ ശസ്ത്രക്രിയയ്ക്കു മാത്രം ചെലവാകും. ആലപ്പുഴയിലെ സ്വകാര്യ കോളജിൽ ബികോം വിദ്യാർഥിയായ ആദിത്യനും ജോലിയില്ലാത്ത അമ്മ മോൾജിയും നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് അടിയന്തരമായി പണം കണ്ടെത്തണമെന്ന് ആശുപത്രി അധികൃതര്‍ നിർദേശിച്ചതോടെ ഇരുവരും ബുദ്ധിമുട്ടിലായി. മോൾജി പൊന്നപ്പന്റെ പേരിൽ ആന്ധ്ര ബാങ്ക് ആലപ്പുഴ ശാഖയിൽ അക്കൗണ്ട് ഉണ്ട്. സുമനസുകൾക്ക് സഹായം എത്തിക്കാം. ഫോൺ : 70341 66311

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ആന്ധ്ര ബാങ്ക്, ആലപ്പുഴ ശാഖ
  • അക്കൗണ്ട് നമ്പർ : 100810100067419
  • IFSC Code : ANDB0001008
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA