ADVERTISEMENT

നാരങ്ങാനം ∙ ഒരു വീട്ടിലെ 2 സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ കരളുറച്ച് നാടും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത്. കണമുക്ക് കിഴവറ മേലേതിൽ രാജേന്ദ്രപ്പണിക്കരുടെ 3 ആൺമക്കളിൽ 2 പേർക്കും ഗുരുതരമായ കരൾ രോഗം ബാധിച്ചത് കുടുംബത്തിന്റെ ഗതി തന്നെ മാറ്റി . ദുരന്തത്തിൽ നിന്ന് കരകയറാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. രാജേന്ദ്രപ്പണിക്കരുടെ മൂത്ത മകൻ രാജേഷിന് (44) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞിട്ട് 5 മാസമേ ആകുന്നുള്ളൂ. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇപ്പോഴും. ഭാര്യ ശാരിയുടെ സഹോദരിയും ഇളയ സഹോദരന്റെ ഭാര്യ ശ്യാമയുമാണ് കരൾ ദാനം ചെയ്തത്. കണമുക്കിൽ സ്റ്റുഡിയോ നടത്തുകയായിരുന്നു രാജേഷ്.

ഇപ്പോൾ സഹോദരൻ രതീഷിനും (41 ) ഇതേ രോഗം ബാധിച്ച് അമൃതാ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. ഇരുവർക്കും 2 വർഷം മുൻപാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരൾ ദാനം നൽകുന്നതിന് തയാറായി ആളുണ്ടെങ്കിലും ഭാരിച്ച ചെലവിന് വഴി കാണാതെ ഈ കുടുംബം വിഷമിക്കുകയാണ്. പ്രദേശവാസികൾ സഹായഹസ്തവുമായി രംഗത്തുണ്ട്. 

നാരങ്ങാനം പൗരാവലി എന്ന വാട്സ്ആപ് കൂട്ടായ്മയും സഹായ നിധി ശേഖരിക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഇതൊന്നും ചികിത്സയ്ക്ക് മതിയാവാത്ത സാഹചര്യമായതിനാലാണ് സുമനസ്സുകളുടെ സഹായം  തേടുന്നത്. രതീഷിന്റെ ഭാര്യ ഇപ്പോൾ 4 മാസം ഗർഭിണിയുമാണ്. രാജേഷിന്റെ പേരിൽ നാരങ്ങാനം എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ– 57064652031. IFSC Code: SBIN0070069. ഫോൺ 9846135357

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com