ADVERTISEMENT

കോട്ടയം ∙ സുമനസ്സുകളുടെ കരുണതേടി ഹൃദ്രോഗിയായ യുവാവും കുടുംബവും. കോട്ടയം കലക്ടറേറ്റിനു സമീപം കാക്കനാട്ട് പുതുപ്പറമ്പിൽ ശ്രീമോനാണ് (34) ചികിത്സ സഹായത്തിനു സുമനസ്സുകളുടെ സഹായം തേടുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന ശ്രീമോന് കുറച്ചുനാൾ മുൻപാണ് ഹൃദ്രോഹമാണെന്ന് കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഡോക്ടർമാർ പരിശോധനയ്ക്ക് ശേഷം ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ വേണമെന്ന് നിർദേശിക്കുകയായിരുന്നു. 

ആസ്മ രോഗിയായ അമ്മ പൊന്നമ്മ വീടുകളിൽ ജോലിക്കു പോയി ലഭിക്കുന്ന വരുമാനം മാത്രമാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ വരുമാനം. ഗർഭാശയ ശസ്ത്രക്രിയ നടത്താൻ കാത്തിരിക്കുന്ന ഭാര്യ രാജിക്കും ജോലിക്കു പോകാൻ സാധിക്കാത്ത അവസ്ഥയാണ്. 5 വയസ്സുള്ള മകനും രണ്ടര വയസ്സുള്ള മകളും ഉൾപ്പെടെ 5 പേർ ചോർന്നൊലിക്കുന്ന വീട്ടിലാണ് താമസിക്കുന്നത്. പതിവായി കഴിക്കേണ്ട മരുന്നിനും ദൈനംദിന ജീവിതത്തിനും ഈ കുടുംബം സമൂഹത്തിന്റെ സഹായം അഭ്യർഥിക്കുകയാണ്. ശ്രീമോന്റെ പേരിൽ എസ്ബിഐ വടവാതൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ വടവാതൂർ ശാഖ
  • അക്കൗണ്ട് നമ്പർ: 67066256937
  • IFSC: SBIN0070343
  • ഫോൺ: 7994309979

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com