ബൈക്ക് ഇടിച്ച് തലയ്ക്ക് ഗുരുതര പരുക്ക്; പെയിന്റിങ് തൊഴിലാളി സഹായം തേടുന്നു

Babu
ചികിത്സാ സഹായം തേടുന്ന ബാബു കണ്ടത്തിൻകരയിൽ
SHARE

തൊടുപുഴ ∙ ബൈക്ക് ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെയിന്റിങ് തൊഴിലാളി ചികിത്സാ സഹായം തേടുന്നു. വെങ്ങല്ലൂർ കണ്ടത്തിൻകരയിൽ കെ.പി.ബാബു (42) ആണ് സഹായം തേടുന്നത്. ഫെബ്രുവരി 1ന് സന്ധ്യയോടെ വെങ്ങല്ലൂർ കവലയ്ക്ക് സമീപം നിൽക്കുമ്പോൾ അമിത വേഗത്തിൽ എത്തിയ ബൈക്ക് ബാബുവിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബാബുവിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

തുടർന്ന് തലയിൽ ശസ്ത്രക്രിയ നടത്തി. ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ ബാബുവിന് നാലര ലക്ഷത്തോളം രൂപ ചെലവായി. വാടക വീട്ടിൽ കഴിയുന്ന ബാബുവിന് അമ്മ മാത്രമാണ് ഉള്ളത്. മറ്റുള്ളവരുടെ സഹായത്താലാണ് ചികിത്സയ്ക്ക് ഉള്ള പണം കണ്ടെത്തിയത്. പെയിന്റിങ് പണികൾ കരാർ എടുത്തു നടത്തുന്ന ബാബുവിന് ഇപ്പോൾ ഒരു വരുമാനവും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. 

ബാബുവിന്റെ തലയോട്ടിയുടെ ഒരു ഭാഗം നീക്കിയാണ് ശസ്ത്രക്രിയ നടത്തിയത്. ഇനി 2 മാസം കഴിയുമ്പോൾ വീണ്ടും ഉദര ഭാഗത്ത് വച്ചിരിക്കുന്ന തലയോട്ടിയുടെ ഭാഗം ശസ്ത്രക്രിയ നടത്തി തലയിൽ വീണ്ടും വച്ചു പിടിപ്പിക്കണം. ഇതിന് ഒന്നര ലക്ഷം രൂപ എങ്കിലും വേണ്ടി വരും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനു പുറമേ മരുന്നിനും മറ്റും വേറെ പണവും കണ്ടെത്തണം. 

നിർധന കുടുംബാംഗമായ ബാബുവിന് ഇനി ഉദാരമതികളുടെ സഹായം മാത്രമാണ് പ്രതീക്ഷ. ബാബുവിന്റെ അമ്മ കെ.ജി.പൊന്നമ്മയുടെ പേരിൽ തൊടുപുഴ പഞ്ചാബ് നാഷനൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 4355001702005800. IFSC– PUNB0435500

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA